Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിഷമത്തോടെ സംസ്ഥാന നേതൃത്വം... ബിജെപി കേരള നേതൃത്വത്തെ അവഗണിച്ച് അബ്ദുള്ളക്കുട്ടി മോദിയെ കൂട്ടുപിടിച്ച് അംഗത്വം എടുത്തതില്‍ സംസ്ഥാന നേതൃത്വത്തിന് പരിഭവം; തങ്ങളെക്കൂടി കൂട്ടി സന്തോഷത്തോടെ പോയിരുന്നെങ്കില്‍ രണ്ടുവാക്ക് പറയാനും പറ്റിയേനെ 

27 JUNE 2019 07:56 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവായ അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് യാതൊരു വിധ ആലോചനയും നടത്താതെയെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതൃത്വവുമായി മാത്രം കൂടിയാലോചനകള്‍ നടത്തിയാണ് മുന്‍ കണ്ണൂര്‍ എം.പി ബിജെപിയില്‍ ചേര്‍ന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. തങ്ങളോട് ആലോചിക്കാതെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയില്‍ ചേര്‍ത്തതിന് സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ തന്നെ അബ്ദുള്ള കുട്ടിക്ക് വലിയ പദവികള്‍ നല്‍കിയാലും അത്ഭുതമില്ല. എന്നാല്‍ ഒരാളെപ്പോലും ജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത സംസ്ഥാന നേതാക്കളോട് എന്തിന് ചോദിക്കണമെന്നാണ് മറുചോദ്യം. 

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടി പുറത്താവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ശ്രീധരന്‍ പിള്ളയെ അവഗണിച്ച് നളീന്‍കുമാര്‍ കട്ടീല്‍ എം.പി, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവര്‍ മുഖേനയാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്. മുതിര്‍ന്ന ഒരു വിഭാഗം നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടിയുടെ ഈ നീക്കം ഇഷ്ടമായിട്ടില്ല. പ്രത്യേകിച്ച് മുന്‍ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ക്ക്.

ദശകങ്ങളായി മാതൃകാപരമായ സേവനം നടത്തിയ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര സ്ഥാനം ലഭിക്കാതിരിക്കുന്ന നേതാക്കളുണ്ടെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സി.പി.ഐ.എമ്മിലും പിന്നീട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ട്രാക്ക് റെക്കോര്‍ഡുള്ള അബ്ദുള്ളക്കുട്ടിയെ പോലൊരു നേതാവിനെ ബി.ജെ.പി തുറന്ന് സ്വാഗതം ചെയ്യുകയാണ്. ഇത് പ്രവര്‍ത്തകര്‍ക്ക് മോശം സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച കണ്ണൂരില്‍ നടന്ന നേതൃയോഗത്തിലും അബ്ദുള്ളക്കുട്ടി സംസ്ഥാന നേതൃത്വത്തോട് കാണിക്കുന്ന നയത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം തീരുമാനിക്കുന്നത് എന്താണെന്ന് നോക്കാം എന്ന തീരുമാനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഇന്നലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അബ്ദുള്ളക്കുട്ടി കണ്ടിരുന്നു. 

ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാകുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (14 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (38 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends