ബിജെപിക്കെതിരായ വാര്‍ത്തകളും പോസ്റ്റുകളും പലതും ഫേസ്ബുക്ക് നീക്കം ചെയ്തു; ഫേസ്ബുക്ക് ഇന്ത്യ ബിജെപിയെ സഹായിച്ചെന്നും ബിജെപിയുടെ ഐടി സെല്ലിനെപ്പോലെയാണ് പ്രവര്‍ത്തിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രയാ

ഫേസ്ബുക്ക് ഇന്ത്യ ബിജെപിയെ സഹായിച്ചെന്നും ബിജെപിയുടെ ഐടി സെല്ലിനെപ്പോലെയാണ് പ്രവര്‍ത്തിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രയാന്‍. ബിജെപിക്കെതിരായ വാര്‍ത്തകളും പോസ്റ്റുകളും പലതും ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഡെറെക് ഒബ്രയാന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനെടെ ആരോപിച്ചു.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എംപിയുടെ പ്രസംഗം. നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രത്തില്‍ വായിക്കില്ല, കാരണം ഇത് ഒരു മോശം കഥയാണ് പറയുന്നത്. ബിജെപിക്കെതിപായ വാര്‍ത്തകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയും ചെയ്തു. എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് ഇക്കാര്യങ്ങള്‍ രാജ്യസഭയില്‍ പറയുന്നത്. ഫേസ്ബുക്കിന്‍റെ ദില്ലി ഓഫീസ് ഫലത്തില്‍ ബിജെപി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്ക് അല്‍ഗരിതം തന്നെ മാറ്റി എന്നും ഡെറെക് ഒബ്രയാന്‍ ആരോപിച്ചു.
2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പലിയ പ്രചാരണ പ്ലാറ്റ്ഫോം ആയിരുന്നു നവമാധ്യമങ്ങൾ. 'ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ്' എന്നുപോലും മാധ്യമങ്ങൾ ആ വട്ടത്തെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചു. ആക്ടീവ് ആയ ഒരു യൂട്യൂബ് ചാനലും ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകളും ആപ്പുകളും അത് സമര്‍ഥമായി വിനിയോഗിക്കാനും തന്ത്രങ്ങൾ മെനയാനും ആളുകളുമുണ്ടെങ്കിൽ അതൊരു പോരാട്ടഭൂമിയാക്കാമെന്ന് അന്നേ ബിജെപി പഠിച്ചിരുന്നു. 2012 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബറാക് ഒബാമ സമർഥമായി ഉപയോഗപ്പെടുത്തിയ 'തണ്ടർ ക്ലാപ്' എന്ന വൈറൽ സ്ട്രാറ്റജിയിൽ നിന്നും പാർട്ടി പ്രചോദമുൾക്കൊണ്ടിരുന്നു.
ഇക്കാര്യത്തിൽ അന്ന് കോൺഗ്രസ് നന്നേ പിറകിലായിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾക്ക് അൽപം വ്യത്യസമുണ്ടായി. പരമ്പരാഗത മാധ്യമങ്ങൾക്കു പുറമേ ഡിജിറ്റൽ മാധ്യമങ്ങള്‍ക്കു വരെ രാഹുൽ അഭിമുഖം നൽകിത്തുടങ്ങി. പക്ഷേ അത് ബിജെപിയുടെ അത്ര കാര്യക്ഷമമായി ഉപയോഗിക്കാൻ പാർട്ടിക്കായില്ല. പ്രിയങ്ക ഗാന്ധി പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഒദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. (15 ശതമാനമായിരുന്നത് 34 ശതമാനമാനത്തിലെത്തി). ഇന്ത്യയിലെ0. ആക്ടീവ് ഇൻറർനെറ്റ് ഉപഭോക്താക്കളിൽ കൂടുതലും യുവജനങ്ങളാണ്. സോഷ്യൽ മീഡിയ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ വിഭാഗത്തിനും വേണ്ടിയുള്ള സോഷ്യൽ മീഡിയ സ്ട്രാറ്റജി മെനഞ്ഞിരുന്നത്. ഹാഷ്ടാഗുകൾ, ഓൺലൈൻ വിഡിയോകൾ, വാട്സ്ആപ്പ് അപ്ഡേറ്റുകൾ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം ഇവർ സൈബർ ലോകത്ത് ചര്‍ച്ചകൾ സജീവമാക്കി.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യ തന്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ ദേശങ്ങള്‍, പ്രായക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പ്രത്യേകം പരസ്യങ്ങള്‍ നല്‍കാനാകും. ഇങ്ങനെ ചില കൂട്ടം ആളുകളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ കൂടുതലും ഇറക്കിയത് ആന്ധ്രയിലും (6.8 കോടിരൂപ), ഡല്‍ഹിയിലും (5.1 കോടി രൂപ), തമിഴ്‌നാട്ടിലും (4.3 കോടി രൂപ) ആണ്. ഡൽഹിയിൽ ബിജെപി റെക്കോർഡ് വിജയ നേട്ടമാണ് കൈവരിച്ചത്.മേയ് 14 വരെ ബിജെപി ഗൂഗിള്‍ പരസ്യത്തിനു ചിലവിട്ട തുക 14 കോടി രൂപയായിരുന്നെങ്കില്‍, മേയ് 15ന് അത് 17 കോടി രൂപയായി ഉയര്‍ന്നു. ഈ ദിവസങ്ങളില്‍ 19–ാം തീയതി തിരഞ്ഞെടുപ്പു നടന്ന ബംഗാളിലെ ഒൻപത് മണ്ഡലങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു മൂന്നു കോടി രൂപയുടെ പരസ്യങ്ങള്‍. ബംഗാളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ബിജെപിയുടെ അവസാന ശ്രമമായി ഇതിനെ കാണാമെന്ന് പറയുന്നു. അക്കാര്യത്തിൽ ബിജെപി സമ്പൂർണ്ണ വിജയം നേടിയെന്നാണ് ബംഗാളിൽ നിന്നുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം പൈസ ചിലവഴിച്ചതെന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നു.. 27.4 കോടി രൂപയാണ് പാർട്ടി ഗൂഗിളിലും ഫെയ്‌സ്ബുക്കിലും പരസ്യം നല്‍കാനായി ചിലവഴിച്ചത്. ഇന്ത്യയിലെ മൊത്തം ഷ്ട്രീയപാര്‍ട്ടികള്‍ ഈ രണ്ടു പ്ലാറ്റ്‌ഫോമുകളിലുമായി പരസ്യത്തിനായി ചിലവഴിച്ച തുക 54.8 കോടി രൂപയാണ്. അതായത്, മൊത്തം തുകയുടെ പകുതിയോളം ചിലവഴിച്ചത് ബിജെപി. ഈ ക്യാംപെയിനുകളിൽ മിക്കതിലും ലക്ഷ്യം യുവാക്കൾ. കണക്കിൽ പെടാത്ത ഓൺലൈൻ പരസ്യങ്ങൾ വേറെയും.
https://www.facebook.com/Malayalivartha



























