Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സി.പി.എമ്മിനെതിരെ വ്യാജ വ്യാര്‍ത്ത നല്‍കിയ മലയാളമനോരമ പത്രത്തിനെതിരെ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചു, പാലക്കാട് ഒറ്റപ്പാലം എര്യാകമ്മിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്

27 JUNE 2019 06:23 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിനെതിരെ വ്യാജ വ്യാര്‍ത്ത നല്‍കിയ മലയാളമനോരമ പത്രത്തിനെതിരെ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചു. പാലക്കാട് ഒറ്റപ്പാലം എര്യാകമ്മിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലക്കിടി പേരൂര്‍ പഞ്ചായത്തിലെ തെക്കും ചെറോഡ് ഗ്രാനൈറ്റ് ക്രഷര്‍ യൂണിറ്റ് പാര്‍ട്ട്ണറും മുസ്്‌ലിംലീഗ് നേതാവുമായ പി എ ഷൗക്കത്തലി, സിപിഎം ലോക്കല്‍ കമ്മറ്റിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു മനോരമ നല്‍കിയ വാര്‍ത്ത. ഈ കരാറില്‍ നേതാക്കളാരും ഒപ്പിട്ടിട്ടില്ലെന്ന് സി.പി.എം ഏര്യാനേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഷൗക്കത്തലിയും രണ്ട് ലീഗുകാരുമാണ് ഒപ്പിട്ടിരിക്കുന്നത്. സി.പി.എം ഒപ്പിടുന്ന കരാറുകളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നെഴുതും. എന്നാല്‍ പ്രസ്തുത കരാറില്‍ അങ്ങനെ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല പേരൂര്‍ പഞ്ചായത്ത് പ്രദേശത്ത് സി.പി.എമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റികളാണുള്ളത്. അതില്‍ ഏത് കമ്മിറ്റിയുമായാണ് കരാറില്‍ ഒപ്പിട്ടതെന്നും വ്യക്തമാക്കുന്നില്ല. സാക്ഷികളായി ഒപ്പിട്ടിരിക്കുന്ന വി എ ഖാലിദും വി മുഹമ്മദും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്.

വര്‍ഷങ്ങളായി തുറന്ന് പ്രവര്‍ത്തിക്കുന്ന ക്വാറിക്കായി ഒരു വര്‍ഷം മുമ്പ് കരാര്‍ ഒപ്പിട്ടെന്ന് പറയുന്നത് തന്നെ സംശകരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുസ്്‌ലിംലീഗ് ലക്കിടി പേരൂര്‍ പഞ്ചായത്ത് അംഗവും ക്രഷര്‍ യൂണിറ്റ് ഉടമയുമായ ഷൗക്കത്തലി രാജിവെച്ചു. ക്വാറി പ്രവര്‍ത്തനം മുടങ്ങാതിരിക്കാനായി എഴുതി നല്‍കിയ കരാര്‍ ലീഗിന്റെ ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മനസിലായതിനാലാണ് മണ്ഡലം ജനറള്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്ന് ഷൗക്കത്തലി വ്യക്തമാക്കി. ലീഗ് പ്രദേശിക നേതൃത്വം ഷൗക്കത്ത് അലിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ അച്ചടക്കനടപടി എടുക്കും മുമ്പ് രാജിവെക്കുകയായിരുന്നു. മനോരമ പത്രത്തിന്റെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍, പി എ ഷൗക്കത്തലി തുടങ്ങിയവര്‍ക്കെതിരെയാണ് സി.പി.എം നോട്ടീസ് അയച്ചിരിക്കുന്നത്. 

ക്വാറി ഒരു മാസത്തോളം പൂട്ടിയിടേണ്ടിവന്നതിലാണ് പ്രാദേശിക സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കരാറില്‍ ഒപ്പിട്ടതെന്ന് പി.എ. ഷൗക്കത്തലിപറഞ്ഞിരുന്നു. ഖനനത്തിനിടെ കല്ലു തെറിച്ചു അടുത്തുള്ള വീടിന് നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് സി.പി.എം നിലപാടിന് വഴങ്ങിയതെന്നും അയാള്‍ പറയുന്നു. വീടിന്റെ ഷീറ്റ് മാറ്റിക്കൊടുത്തെങ്കിലും നാട്ടുകാരുടെ ഒപ്പുശേഖരണവും മറ്റും സിപിഎം നേതൃത്വത്തില്‍ നടന്നിരുന്നു. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താനോ കുടുംബമോ ഇനി സിപിഎമ്മിനെതിരെ മത്സരിക്കില്ലെന്നും ബിജെപിയും ആര്‍എസ്എസുമായും രാഷ്ട്രീയ ബന്ധം സ്ഥാപിക്കില്ലെന്നും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. ബിസ്സിനസ്സില്‍ പാര്‍ട്ടിയെ ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം ഷൗക്കത്തലിയോട് വിശദീകരണം തേടിയത്. വിവാദ വാര്‍ത്ത മനോരമ ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. 

പാലക്കാട്ട് നിന്ന് മാതൃഭൂമിയും പാര്‍ട്ടിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മുഖപത്രമായ ദേശാഭിമാനി പറയുന്നു. പട്ടിത്തറ പഞ്ചായത്തില്‍ 20 കോടി മുടക്കി നിര്‍മിക്കുന്ന ആയൂര്‍വേദ ടൂറിസം പദ്ധതിക്ക് സി.പി.എം തടസ്സം നില്‍ക്കുന്നെന്നാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രദേശത്തെ സി.പി.എമ്മുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണിതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ സാമ്പത്തികം കണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് പദ്ധതി താമസിച്ചതെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും ഉടമ സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയതെന്നും സക്കീര്‍ ഹുസൈന്‍ അറിയിച്ചതായി ദേശാഭിമാനി പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (14 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (38 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends