സഹോദരനെയും കൊന്ന് ബൈക്കിൽ പെങ്ങളുടെ യാത്ര; ഉന്നതരെ കയ്യിലിട്ട് അമ്മാനമാടുന്ന യുവതിയെ കുടുക്കിയത് റോഡിലുരഞ്ഞ് അറ്റുപോയ മൂന്ന് വിരലുകള്‍...

തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്ബര്‍ 55ല്‍ മൈക്കള്‍ രാജിനെ (പുളി-21) കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന സഹോദരി കസ്തൂരിയെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ വെള്ളമുത്തു (മാസഗണി) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 24ന് പുലര്‍ച്ചെ മൈക്കള്‍രാജിനെ മരിച്ചനിലയില്‍ കസ്തൂരിയാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെ സഹോദരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നുകയായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുള്ള മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു. അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനായിരുന്നു.
തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.
കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
ചെങ്ങന്നൂരിൽ പരിചയം ഉണ്ടായിരുന്നതിനാലാണ് ഇവിടേക്കു കൊണ്ടു വന്നത്. അതുവഴി തമിഴ്നാട്ടിലേക്കു പോകാമെന്നു കരുതിയിരുന്നതായും കസ്തൂരി പൊലീസിനോടു പറഞ്ഞു. ഡിവൈഎസ്പി അനീഷ് വി. കോര, സിഐ എം.സുധിലാൽ, എസ്ഐ എസ്.വി. ബിജു, ക്രൈം എസ്ഐ പി.എസ്.പ്രകാശ്, എഎസ്ഐ പ്രദീപ് ലാൽ, സിപിഒമാരായ എസ്.ബാലകൃഷ്ണൻ, പി. പ്രവീൺ, അജീഷ് കരീം, സുന്ദർലാൽ, സിപിഒമാരായ എസ് ബാലകൃഷ്ണൻ, പ്രവീൺ, കെ.തുളസിഭായി, ടി.കെ. രാജി എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് തുടരന്വേഷണത്തിനായി ഓച്ചിറ പൊലീസിനു കൈമാറി. സംഭവദിവസം ഒട്ടേറെപ്പേർ ക്ലാപ്പനയിലെ വീട്ടിൽ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുറിക്കുള്ളിൽ നിന്ന് മൈക്കിളിന്റെ രക്തമെന്നു സംശയിക്കുന്ന ചില തെളിവുകൾ ഫൊറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കഴുത്തിലിട്ടു മുറുക്കാൻ ഉപയോഗിച്ച സാരിയും പൊലീസ് കണ്ടെത്തി
അതേ സമയം അറസ്റ്റിലായ സഹോദരി കസ്തൂരിയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നു പോലീസ് വ്യക്തമാക്കി. ഇവരുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഉന്നതരുടെ നമ്പരുകള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കുവേണ്ടി തമിഴ്‌നാട്ടില്‍നിന്നുമുള്ള പ്രമുഖ അഭിഭാഷകരാണ് ഹാജരായത്. കസ്തൂരിയ്ക്കും ഭര്‍ത്താവ് മാസഗണിയ്ക്കും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമവുമായി അടുത്തബന്ധമാണുള്ളത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇരുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. വളരെയേറെ തെരച്ചിലിനൊടുവിലാണ് മൈക്കിള്‍രാജിന്റെ സഹോദരനെ കണ്ടെത്തി മൃതദേഹം പോലീസ് കൈമാറിയത്. പേരും വിലാസവും മാറ്റിയാണ് കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























