ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും താക്കോലുമെടുത്ത് ഡ്രൈവർ താഴേയ്ക്ക് ചാടി; അനധികൃതമായി മണ്ണ് കയറ്റിയെത്തിയ ലോറിയെയും ഡ്രൈവറെയും കുടുക്കിയ ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടൻ പണി

അനധികൃതമായി മണ്ണ് കയറ്റിയെത്തിയ ലോറിയെയും ഡ്രൈവറെയും കുടുക്കിയ ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടൻ പണിയാണ്. താലൂക്ക് ഓഫീസിൽ പ്രതിയെയും തൊണ്ടി മുതലിനെയും ഏൽപ്പിക്കാൻ ഉദ്യോഗസ്ഥനും കൂടെ പോകുമ്പോഴായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പ്രതിയെ തെന്നല വില്ലേജ് ഓഫിസ് അസിസ്റ്റന്റ് പിടിക്കൂടിയത്. അനധികൃതമായി മണ്ണു കയറ്റി വന്ന ലോറിയെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പിടികൂടിയത്. താലൂക്ക് ഓഫീസിൽ പ്രതിയെയും തൊണ്ടി മുതലിനെയും ഏൽപ്പിക്കാൻ ഡ്രൈവർക്കൊപ്പം ലോറിയിൽ ഉദ്യോഗസ്ഥനും കൂടെ പോകവേ പ്രതി ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും അതി സാഹസികമായ രക്ഷപ്പെടുകയായിരുന്നു. തെന്നല ഭാഗത്ത് വീട് നിർമാണത്തിനായി വയലിൽ മണ്ണിടാനെത്തിയ ലോറിയെയാണ് പിടിക്കൂടിയത്.
ചന്തപ്പടി ബൈപാസ് റോഡ് ഇറക്കത്തിൽ വച്ചായിരുന്നു പ്രതിയായ ഡ്രൈവർ താക്കോലുമായി വണ്ടിയിൽ നിന്നും ഇറങ്ങിയോടിയത്. വില്ലജ് അസിസ്റ്റൻറ് വണ്ടിയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹവുമായി മുന്നോട്ടു പോയ ലോറി ഡിഡിഇ ഓഫിസിന്റെ മതിലിലിടിച്ചു നിൽക്കുകയായിരുന്നു. തല നാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. തഹസിൽദാർ, പി.ഐ. സുരേഷ്, പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം ലോറി കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























