പ്ലസ്ടു വിദ്യാര്‍ത്ഥിനി അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടുന്നതു കണ്ട് ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി കയര്‍ എറിഞ്ഞു നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല...

പ്ലസ്ടു വിദ്യാര്‍ത്ഥിനി അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മല്‍ മുകുന്ദന്‍ സിന്ധു ദമ്പതികളുടെ മകള്‍ മനീഷ (17) യാണ് വ്യാഴാഴ്ച
രാവിലെ 10.30 ഓടെ അറപ്പുഴ പാലത്തില്‍ നിന്നും ചാടിയത്.
സംഭവം നേരില്‍ കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി കയര്‍ എറിഞ്ഞു നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഉച്ചക്ക് 2.30 മണിയോടെ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമിലെ അഹമ്മദ് റഹീസ്, മീഞ്ചന്ത അഗ്‌നിശമന സേനയിലെ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. തിരച്ചിലിനിടയില്‍ രതീഷിന് പരിക്കേറ്റിട്ടുണ്ട്.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷന്‍ ലഭിക്കാത്തതില്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍ നടത്തും .
"
https://www.facebook.com/Malayalivartha
























