Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് വാദിച്ച് സി.പി.ഐ:- തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും

08 AUGUST 2019 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

തിരഞ്ഞെടുപ്പു കമ്മിഷനോട് തങ്ങളുടെ ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് അഭ്യർഥിച്ച് സി.പി.ഐ.യും തൃണമൂൽ കോൺഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കമ്മിഷൻ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷൻ മുമ്പാകെ സി.പി.ഐ. വാദിച്ചു. പാർട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതൽക്കുള്ള പാരമ്പര്യവുമൊക്കെ വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്കു സാന്നിധ്യമുണ്ട്. ചുരുങ്ങിയതു നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടു നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ അതുണ്ടെന്നും സി.പി.ഐ. അറിയിച്ചു. മറുപടി കമ്മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.

2016ൽ മാത്രമേ തങ്ങൾക്കു ദേശീയപാർട്ടി പദവി നൽകിയിട്ടുള്ളൂവെന്ന് തൃണമൂൽ കോൺഗ്രസ് വാദിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ പദവി തുടരാൻ അനുവദിക്കണം. ഒരു തിരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലെ കാലയളവുകൾ പാർട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. എൻ.സി.പി.യും കമ്മിഷനു മുമ്പാകെ വിശദീകരണം നൽകിയെന്നാണ് സൂചന. ഇവരുടെയെല്ലാം പദവി റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചാൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ മാത്രമായിരിക്കും ദേശീയപദവിയുള്ള പാർട്ടികൾ. കുറഞ്ഞതു നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടോ ലോക്‌സഭയിൽ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാർട്ടി പദവിക്കുള്ള ഒരു വ്യവസ്ഥ. ഇല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയുണ്ടായിരിക്കണം.

ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി എറ്റുവാങ്ങിയതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവികള്‍ക്ക് ഇളക്കം തട്ടിയത്. സിപിഐയ്ക്ക് പുറമെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി)മാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് ഇപ്പോൾ നൽകിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ തിരഞ്ഞെടുപ്പ് ചിഹ്നം നിലനിര്‍ത്തണമെങ്കില്‍ ദേശീയ പാര്‍ട്ടി പദവി വേണം.

ഇപ്പോള്‍ എട്ട് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എന്‍സി.പി, എ.ഐ.ടി.സിയും ഏറ്റവും പുതുതായി മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ദേശീയ പദവിയുണ്ട്. 1968ലെ ഇലക്ഷന്‍ സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്‌മെന്റ്) ഉത്തരവ് പ്രകാരം ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭ മണ്ഡലങ്ങളിലോ നിയമസഭ മണ്ഡലങ്ങളിലോ ആറ് ശതമാനം വോട്ട് നേടാന്‍ കഴിയണമെന്നാണ്.

നാല് അംഗങ്ങളെങ്കിലും ലോക്‌സഭയില്‍ വേണം. മൊത്തം ലോക്‌സഭ സീറ്റുകളുടെ രണ്ട് ശതമാനമെങ്കിലും നേടണം. ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വേണം. 2014 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും സി.പി.ഐ ക്കും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ദേശീയ പദവിയില്‍ തുടരുന്നതിന്റെ അയോഗ്യത സംബന്ധിച്ച്‌ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പദവി നിലനിര്‍ത്താന്‍ കമ്മീഷന്‍ അനുവദിച്ചതുപോലെ, വീണ്ടും തുടരാന്‍ അനുവദിക്കുമോ എന്നത് സംശയമാണ്. ദേശീയ പാര്‍ട്ടി പദവിയില്‍ നിന്നും ഇവരെ ഒഴിവാക്കുകയാണെങ്കില്‍ മൊത്തം ദേശീയ പാര്‍ട്ടികളുടെ എണ്ണം എട്ടില്‍ നിന്ന് അഞ്ചാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 minutes ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (9 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (17 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (25 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

Malayali Vartha Recommends