Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രതിയുടെ രാജയോഗം... 51 വെട്ടിലൂടെ ഇല്ലായ്മ ചെയ്ത ടി.പി. വധക്കേസില്‍ പ്രതിയ്ക്ക് മെഡിക്കല്‍ കോളേജില്‍ സുഖ ചികിത്സയെന്ന് റിപ്പോര്‍ട്ട്; ജയില്‍ വാസത്തിനിടെ മാരക രോഗത്തിന്റെ പേരുപറഞ്ഞ് കുഞ്ഞനന്തനെ ആശുപത്രിയിലേക്ക് മാറ്റിയത് മാസങ്ങള്‍ക്ക് മുമ്പ് 

08 AUGUST 2019 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

മളയാളികളെ ഏറ്റവുമധികം ചിന്തിപ്പിച്ച കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്. എതിരാളിയെ ഒരു ദയയും കൂടാതെ 51 വെട്ടുവെട്ടി തകര്‍ത്തത് കേരളത്തില്‍ വലിയ ചലനമുണ്ടാക്കി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് ജയില്‍ വാസത്തിനിടെ 'സുഖചികിത്സ'യെന്നാണ് റിപ്പോര്‍ട്ട്. ഇല്ലാത്ത അസുഖത്തിന്റെ പേരിലാണ് കുഞ്ഞനന്തന്‍ മെഡിക്കല്‍ കോളേജിലെ വിഐപി റൂമില്‍ കഴിയുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ഒരു പ്രമുഖ പത്രം പുറത്ത് കൊണ്ടുവരികയാണ്. 

2019 ജനുവരി 14നാണ് കുഞ്ഞനന്തന്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്‍ വാര്‍ഡ് ഉണ്ടെങ്കിലും കുഞ്ഞനന്തനെ സര്‍ക്കാരിന്റെ ഇടപെടലിലൂടെ വിഐപി റൂമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏസിയും ടിവിയും അടക്കമുള്ള സംവിധാനം ഈ റൂമില്‍ ഉണ്ട്. ക്രിമിനല്‍ പ്രതിയായിട്ടും റൂമില്‍ പോലീസിനെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. ജനുവരിയില്‍ അഡ്മിറ്റായ കുഞ്ഞനന്തന്‍ ഇടയ്ക്ക് ജയിലിലേക്ക് പോയിരുന്നെങ്കിലും ഇടയ്ക്കിടെ ഈ റൂമിലേക്ക് തിരികെ വരാറുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് അഡ്മിറ്റാകുന്ന കുഞ്ഞനന്തന്‍ ചികിത്സ തേടാറില്ല. വിഐപി റൂമില്‍ സ്ഥിരമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ എത്താറുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ പറയുന്നു. 

കൊലക്കേസിലെ പ്രതിയായ ക്രിമിനലിന് വേണ്ടി പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി പരോള്‍ അനുവദിച്ചത് 193 ദിവസമായിരുന്നു. സര്‍ക്കാര്‍ വന്ന 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ടെന്നുള്ള രേഖകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തി. 2018ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു. 

2017ല്‍ 98 ദിവസവും കുഞ്ഞനന്തന്‍ ജയിലിന് പുറത്തായിരുന്നു. 2016 മേയില്‍ പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സര്‍ക്കാര്‍ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോള്‍ നല്‍കിയത്. 2016ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസം. 2017ല്‍ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയത്.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന കെ.കെ.രമയുടെ ഹര്‍ജിയിലാണ് കോടതി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് കുഞ്ഞനന്തന്‍ മെഡിക്കല്‍ കോളേജിലെ വിഐപി റൂമില്‍ ഇല്ലാത്ത രോഗത്തിനായി 'സുഖചികിത്സയ്ക്ക്' കയറിയത്. മെഡിക്കല്‍ കോളേജിലെ സിപിഎം അനുകൂലികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമാണ് ഈ സ്യൂട്ട് റൂമിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (2 minutes ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (8 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (16 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (24 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

Malayali Vartha Recommends