Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ആ വിളിയിൽ തടവറ വാതിൽ എനിക്ക് മുൻപിൽ തുറക്കപ്പെട്ടു; സുഷമ സ്വരാജിനെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ്

08 AUGUST 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെക്കുറിച്ച്‌ അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. മാലദ്വീപിലെ ജയിലില്‍ അടയ്ക്കപ്പെട്ട്, ഏറെ ദുരിതാനുഭവങ്ങള്‍ക്കു ശേഷം മോചനത്തിന്റെ വാതില്‍ തുറന്നുതന്ന സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലുകള്‍ ഓര്‍മ്മിക്കുകയാണ് ജയചന്ദ്രന്‍ മൊകേരി തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ. തന്റെ മോചനത്തിനായി കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാന്‍ പോയ കാര്യം വേദനയോടെ ഭാര്യ ജ്യോതി പറഞ്ഞിരുന്നതായി അദ്ദേഹം കുറിപ്പില്‍ ഓര്‍ക്കുന്നു.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;


മാലദ്വീപിൽ എനിക്കെതിരെ ഉണ്ടായിരുന്ന കേസിൻ്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാൻ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോർക്കുന്നുണ്ട്. "ഓരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട്. സ്റ്റേറ്റിലും കേന്ദ്രത്തിലും പിടിപാടുള്ളവർ അക്കൂട്ടത്തിലുണ്ട്. പക്ഷെ നിങ്ങളുടെ കേസ് സംബന്ധിച്ച് പറയുമ്പോൾ അവരിലെന്തോ ആശയക്കുഴപ്പമുണ്ട്. ഞാൻ പറയുന്നത് എത്രമേൽ ശരിയാകാം എന്ന സംശയം. ഒരുപക്ഷെ വ്യക്തിപരമായി നിങ്ങളെ അറിയാത്തതാകാം അതിന്റെ കാരണം."

എന്നിട്ടും ഓരോ വാതിലുകളും ജ്യോതി പ്രതീക്ഷയോടെ മുട്ടിനോക്കി. തുടർന്നുള്ള യാത്രകൾ വെറും പാഴ് ശ്രമമാകുന്നത് അവൾ കണ്ടു. പ്രതീക്ഷ പകരുന്ന വാക്കുകൾക്കപ്പുറം ചില നേതാക്കളുടെ നിസ്സംഗമായ ഇടപെടലുകൾ അവളെ കഠിനമായി വേദനിപ്പിച്ചു. പതിയെ ഈ കേസ് സംബന്ധിച്ച അവരുടെ അശ്രദ്ധ അവൾക്ക് മനസ്സിലാക്കാൻ പ്രയാസമില്ലാതായി. ഒരാൾക്കെതിരെ അത്തരത്തിൽ ഒരാരോപണം വരുമ്പോൾ അതേവരെ നമ്മുടെ മാധ്യമങ്ങളും സമൂഹവും പകർന്നുനൽകിയ പ്രത്യേകമായ അളവുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കളുടേയും കാഴ്ചയെന്നത് ജ്യോതിയെ തളർത്തിയില്ലെന്നതാണ് എൻ്റെ കാര്യത്തിൽ വളരെ നിർണായകമായത്.

തടവിൽ നിന്ന് കിട്ടുന്ന അഞ്ച് മിനുട്ട് നീണ്ട ഫോൺ സംഭാഷണമാണ് കുടുംബത്തിലേക്കുള്ള ഒരേയൊരു വാതിൽ. അതിലൂടെ എന്നിലേക്ക് അരിച്ചെത്തുന്ന വേദനകളും നെഞ്ചിടിപ്പുകളും ശിഷ്ട നേരത്തെ തിളപ്പിച്ചുകൊണ്ടിരിക്കും. ദിവസങ്ങൾ ചെല്ലുന്തോറും മൗനിയാകുന്ന മകളെക്കുറിച്ചും പോലീസ് ശിക്ഷിക്കുമെന്നോർത്ത് ഉള്ളം കാളുന്ന മകനെക്കുറിച്ചും പാതിവെന്ത വാക്കുകളിലൂടെ എത്ര പ്രയാസപ്പെട്ടാണ് ഒരു ദിനം അവൾ സംസാരിച്ചത്. ഒടുക്കം കടുത്ത നിരാശ ബാധിച്ചെന്നപോലെ അവൾ പറഞ്ഞു.

"മടുത്തു! എന്തൊരാവസ്ഥയാണ് നിങ്ങളുടേത്.... എനിക്കിവിടെ നിങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാനാകുന്നില്ല. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്." ലക്ഷ്യം കാണാതെപോകുന്ന നിരന്തര യാത്രകളുടെ മടുപ്പ് മാസങ്ങളോളം അവളെ കാർന്നുതിന്നുകൊണ്ടിരുന്നു. എന്നിട്ടും ഒരനക്കം പിന്നോട്ടുപോകാൻ ജ്യോതി തയ്യാറായതുമില്ല.കൂടെ കൂട്ടുകാരുണ്ടായിട്ടും ആ യാത്രകൾ ഒരൊറ്റയാൾ പോരാട്ടമായി അവൾ കൊണ്ടുപോയി. ആ നിശ്ചയദാർഢ്യമാകണം ദില്ലിവരെയുള്ള തനിച്ചുള്ള യാത്രയ്ക്ക് പ്രേരണയായതും വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജിനെ നേരിൽ കണ്ട് സംസാരിക്കാൻ അവൾക്ക് സാധ്യമായതും. സുഷമ സ്വരാജ് അർഹിക്കുന്ന പരിഗണന അവളുടെ വാക്കുകൾക്ക് നൽകി. ചിലർക്ക് തോന്നിയതുപോലുള്ള ആശയക്കുഴപ്പം എൻ്റെ കേസ് സംബന്ധിച്ച് അവർക്കുണ്ടായില്ല. ആയിരക്കണക്കിന് നാഴികകൾ താണ്ടിയെത്തിയ സ്ത്രീയുടെ നൊമ്പരങ്ങൾ ഉത്തരവാദിത്തപ്പെട്ടയാൾ എന്നനിലയ്ക്ക് അവർക്ക് എളുപ്പം വായിച്ചെടുക്കാനായി. കൂടാതെ ഞാനും അവളും അവർക്ക് മക്കളെപ്പോലെയായി. എൻ്റെ മോചനകാര്യം മറ്റൊരാളെ ഏൽപ്പിക്കാതെ അവർ നേരിട്ടുതന്നെ മാലദ്വീപിലേക്ക്‌ വിളിച്ചു. ആ വിളിയിൽ തടവറ വാതിൽ എനിക്ക് മുൻപിൽ തുറക്കപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികൾ അവരെ രക്ഷകയുടെ സ്ഥാനത്ത് കാണുന്നതിൻ്റെ പൊരുൾ അതേവരെ പല വിദേശകാര്യ മന്ത്രിമാരും വിസമ്മതിക്കുന്ന വിഷയങ്ങളിലേക്ക് അവർ നിസ്വാർത്ഥമായി ഇടപെടുന്നതിലെ സന്നദ്ധതയാകണം.

നാല് വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ അന്തരീക്ഷം ഇപ്പോഴും മനസ്സിൽ കനലായുണ്ട്. അപ്പോഴൊക്കെയും ഓർത്ത മുഖങ്ങളിൽ ഒരാൾ സുഷമ സ്വരാജെന്ന ഞാൻ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത സ്നേഹനിധിയാണ്. ജ്യോതിയെ ചേർത്ത് നിർത്തി എന്റെ മോചനം സാധ്യമാക്കുമെന്ന് എത്ര ദൃഢനിശ്ചയത്തോടെയാണവർ പറഞ്ഞത്! പേഴ്സണൽ സ്റ്റാഫിൽ പെട്ട ആരെയെങ്കിലും ചുമതലപ്പെടുത്തി, ജ്യോതിയെ പറഞ്ഞയക്കുന്നതിന് പകരം നേരിട്ടു തന്നെ മാലദ്വീപിലെ ഇന്ത്യൻ എംബസിയിലേക്ക് അവർ വിളിക്കുകയായി. അതെന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള വഴിത്തിരിവായത് വളരെ പെട്ടെന്നാണ്‌.

'തക്കിജജ'യിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ജയിലിന്റെ കുടുസ്സുമുറിയിൽ ഞാൻ നേരിട്ടനുഭവിച്ച ദുരന്തരംഗങ്ങളുടെ അന്തരീക്ഷം മാത്രമാണുള്ളത്. തടവിലുള്ളപ്പോൾ പുറത്തെന്ത് നടന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. അതിനവിടെ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നതുമില്ല. ആ നിലയ്ക്കാണ് ദ്വീപിലേക്ക് ആവശ്യത്തിന് ജലമെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യം പുസ്തകത്തിൽ പരാമർശിക്കപ്പെടാതെ പോയതും. ജോമാത്യുവിന്റേയും മൊയ്തു വാണിമേലിന്റേയും അനുബന്ധ കുറിപ്പുകളിലാണ് എന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നത്. സുധീർനാഥിന്റെ എഫ്. ബി പോസ്റ്റിൽ ഈ വിഷയം വന്നതുകൊണ്ടാണ് അതിന്റെ നിജസ്ഥിതി ഇവിടെ വെളിപ്പെടുത്തുന്നത്. (തലസ്ഥാന നഗരിയായ മാലെയിൽ കടൽജലം ശുദ്ധീകരിച്ചാണ് കുടിവെള്ളമെത്തിക്കുന്നത്. അതിനുള്ള പ്ലാന്റ് തകരാറിലായതാണ് ദ്വീപുകാർ ഇന്ത്യയോട് ആവശ്യമുള്ള കുടിവെള്ളം ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യ വിരുദ്ധ നയമായിരുന്നു ദ്വീപ് സർക്കാർ അക്കാലത്ത് നമ്മളോട് പുലർത്തിയിരുന്നത്!)

ഇനിയും കാലം അനിശ്ചിതമായി ഒഴുകുമ്പോൾ എല്ലാം വിസ്മൃതിയിലകപ്പെടാം. പക്ഷെ ഓർമ്മകളിൽ ആ അമ്മമുഖം എന്നിലെന്നും തെളിനിലാവായി നിലനിൽക്കുക തന്നെ ചെയ്യും. എന്നെങ്കിലുമൊരിക്കൽ സുഷമ സ്വരാജെന്ന, നിരവധി ജനങ്ങളുടെ ആരാധ്യ വനിതയെ കാണുമെന്ന് കരുതി. "തക്കിജജ''യുടെ ഇംഗ്ലീഷ് പരിഭാഷയുമായി അവരെ ചെന്ന് കാണുന്ന ദിനങ്ങൾ സ്വപ്നം കണ്ടു. ഒന്നിനും കഴിഞ്ഞില്ല. ജീവിതം അങ്ങനെയൊക്കെയാണ്. ആശിക്കുന്നതെല്ലാം കൈയ്യെത്തും ദൂരത്ത് നിർത്തി നമ്മെ മോഹിപ്പിച്ച് വശംകെടുത്തുന്ന ഒരുതരം മാസ്മരികത ഓരോ ജീവിതവും പേറുന്നുണ്ട്. ഒടുക്കം ശൂന്യതയിലേക്കെന്ന മട്ടിൽ മടക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 minutes ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (9 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (17 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (25 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

Malayali Vartha Recommends