വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം

വാഴക്കാട്, എടവണ്ണ, നിലമ്ബൂര്‍ മേഖലകളില്‍ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം. കലക്ടര്‍ ജാഫര്‍ മലിക്കാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാറിന്‍െറമുഴുവന്‍ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവര്‍ത്തനത്തിന് നല്‍കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.ബോട്ടുകള്‍ എത്തിക്കാന്‍ ആവശ്യമെങ്കില്‍ വാഹന സൗകര്യം നല്‍കുന്നതാണ്.
ഏറനാട്, താലൂക്ക് ഓഫീസ് : 0483 2766121
നിലമ്ബൂര്‍, താലൂക്ക് ഓഫീസ് 04931 221471
കൊണ്ടോട്ടി, താലൂക്ക് ഓഫീസ് 0483 2713311
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം 0483 2736320 0483 2736326
https://www.facebook.com/Malayalivartha

























