ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നിലമ്പൂരിലേക്ക്...

കനത്ത മഴയിലും ഉരുള്‍പ്പൊട്ടിയും നിലമ്പൂര്‍ ഒറ്റപ്പെട്ടരിക്കുകയാണ്. നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി പരപ്പനങ്ങാടിയില്‍ നിന്നും തിരൂരില്‍ നിന്നുമുള്ള മത്സ്യത്തൊളിലാളികള്‍ ബോട്ടുകളുമായി നിലമ്പൂരിലേക്ക് തിരിച്ചു.
ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളിലെ വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. കരുളായിയില്‍ ഉരുള്‍പൊട്ടി. നിലമ്പൂരില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും.
https://www.facebook.com/Malayalivartha

























