കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ ഓഗസ്റ്റ് 30ലേക്കു മാറ്റി. ആരോഗ്യ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























