കണ്മുന്നിലൂടെ ഒരു ലോകം ഒന്നാകെ ഒലിച്ചുപോകുന്നത് കണ്ടതിന്റെ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷി!

വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലെ മണ്ണിടിച്ചില്‍ നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണ് ഗോപാലന്‍ 'ഒരു ലോകം ഒന്നാകെ കണ്‍മുന്നിലേക്ക് ഒലിച്ചുവരികയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്...'. ഗോപാലന്‍ പറയുന്നു.
ഒരുപാടി ഒന്നാകെയാണ് ഗോപാലന്റെ കണ്‍മുന്നില്‍ മണ്ണിനടിയിലേക്ക് പോയത്. സംഭവത്തെക്കുറിച്ച് പുത്തുമല സ്വദേശി ഗോപാലന്റെ വാക്കുകള്‍ ഇങ്ങനെ:
മെഴുകുതിരി വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. പെട്ടെന്നാണ് വനംവകുപ്പ് സ്ഥാപിച്ച കമ്പി കാലിലേക്കു പൊട്ടിവീണത്. മഷ്‌റോള്‍ എന്ന ഉയര്‍ന്ന പ്രദേശത്തേക്ക് ഞാന്‍ ഓടിക്കയറി. നോക്കുമ്പോള്‍ ഒരു എസ്റ്റേറ്റ് പാടി ഒന്നാകെ കുത്തിയൊലിച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്. അവിടെയുണ്ടായിരുന്ന ഒരു വലിയ വീട് തകര്‍ന്ന് വീണു. ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുന്ന കാഴ്ചയാണ് കണ്ടത്. ഭാര്യയോട് വേഗം തന്നെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറാന്‍ വിളിച്ചുപറഞ്ഞു. ഭാര്യയും ഓടി രക്ഷപെട്ടു. ഭാഗ്യം കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്- ഗോപാലന്‍ പറഞ്ഞു.
വയനാട്ടില്‍ അതിശക്തമായ മഴ തന്നെയാണ് തുടരുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കാരണം പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു മല ഒന്നായി ഇടിഞ്ഞുവന്നതിന്റെ ആഘാതം ഇതുവരെ പുത്തുമല നിവാസികള്‍ക്ക് മാറിയിട്ടില്ല.
https://www.facebook.com/Malayalivartha


























