ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍!

ഇടുക്കി വെള്ളിയാമറ്റത്ത് ഒഴുക്കില്‍പ്പെട്ട കാറില്‍നിന്നു യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാമറ്റം പന്നിമറ്റം പഞ്ചായത്തിലെ ചപ്പാത്ത് പാലത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ കാറില്‍നിന്നു യാത്രക്കാരന്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ മഴയില്‍ ചപ്പാത്ത് പാലത്തില്‍ ശക്തമായി വെള്ളം കയറി. ഈ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. എന്നാല്‍ കാര്‍ കടന്നുപോകവെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും കാര്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ വാഹനം തിരിച്ച് കരയിലെത്തിക്കാന്‍ നാട്ടുകാരും വാഹനത്തിന്റെ ഡ്രൈവറും ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ശക്തമായ കുത്തൊഴുക്കു വന്നതോടെ വാഹനം കൈവരിക്കു മുകളിലൂടെ ഒഴുകി താഴേക്കു പതിച്ചു. എന്നാല്‍ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോവുന്നതിനു മുമ്പ് പ്രദേശവാസികള്‍ ചേര്‍ന്നാണ് കാര്‍ കെട്ടിവലിച്ച് കരയിലേക്ക് കയറ്റിയത്. ശക്തമായ ഒഴുക്കിനെ അവഗണിച്ചാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷപ്പെട്ട യാത്രക്കാരന് പരുക്കില്ല.
https://www.facebook.com/Malayalivartha


























