സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്തൊട്ടാകെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അവധി ഒഴിവാക്കി ജോലിക്കെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നും ജീവനക്കാര്‍ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരിക്കുന്ന വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴക്കെടുതിയില്‍ ഇന്ന് 21 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി.
https://www.facebook.com/Malayalivartha


























