Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വൈദ്യുതി കമ്പി പൊട്ടി കിടക്കുന്നതു കണ്ടാൽ ഉടൻ ചെയ്യേണ്ടുന്നത് ഇത് ; നിർദേശവുമായി കെ എസ് ഇ ബി

09 AUGUST 2019 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കേരളത്തില്‍ ശക്തമായ കാറ്റും മഴയിലും വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാറുണ്ട്. ഈ മഴക്കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം റോഡുകളില്‍ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികള്‍. വൈദ്യുതി കമ്പി പൊട്ടി കിടക്കുന്നതു കണ്ടാൽ ഉടൻ ചെയ്യേണ്ടുന്നത് എന്തെന്ന് കെ എസ്സ് ഇ ബി അറിയിക്കുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ അറിയിക്കുക.

മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ അപേക്ഷയോട് സഹകരിക്കൂ.

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.
വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.
സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.
വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.

1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്

2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക.
അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.

3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.

4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
ഇത് പരമാവധി ആൾക്കാരിലേക്ക് എത്തിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (47 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (4 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (4 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends