സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്ന ആ സന്ദേശം വ്യാജം; നുണ പ്രചരണം നടത്തരുതെന്ന് നിർദേശം

സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴ കാരണം ടാങ്കറുകള്‍ ഓടാത്തതിനാല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല എന്ന സന്ദേശം വ്യാജം. സോഷ്യല്‍മീഡിയയിലൂടെ പരക്കുന്ന വ്യാജസന്ദേശം വിശ്വസിക്കരുത്. റോഡ് തടസ്സം കാരണം ടാങ്കറുകള്‍ ഓടാത്തതിനാല്‍ മൂന്ന് ദിവസത്തേക്ക് പമ്പുകള്‍ തുറക്കില്ല എന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ വേണ്ടപ്പെട്ടവർ ആരും ഇതിനെ പറ്റി യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ലാത്തതിനാൽ ഈ സന്ദേശം തെറ്റാണ്. ഉറപ്പില്ലാത്ത വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലടെ പ്രചരിപ്പിക്കരുതെന്ന് എല്ലാവകുപ്പ് അധികൃതരും അറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങള്‍ പങ്കുവെക്കരുതെന്ന് കെഎസ്‌ഇബിയും അറിയിച്ചിട്ടുണ്ട്. ജനങ്ങൾ ആശങ്കയിൽ ആയിരിക്കുന്ന ഈ സമയങ്ങളിൽ ഇത് പോലത്തെ വാർത്തകൾ പ്രചരിപ്പിക്കുന്നത് നല്ലതല്ല. ശരിയാണ് എന്നുറപ്പുള്ള സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. ഇടുക്കി, ഇടമലയാര്‍ ഡാമുകളെല്ലാം തുറന്നുവിട്ടുവെന്നും ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്.
https://www.facebook.com/Malayalivartha


























