കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി റോഡ് തിരിച്ചറിയാന്‍ ആവാത്ത അവസ്ഥയിലായതിനാല്‍ എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പ് വേണ്ട; പെരുവഴിയിലാകാന്‍ സാധ്യത

മഴ കനത്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പലയിടങ്ങളിലും ദേശീയ പാതയുള്‍പ്പെടെ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. അതിനാല്‍ യാത്രക്കായി നന്നായി അറിയാവുന്ന വഴികള്‍ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മാത്രമല്ല എളുപ്പവഴികണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയാല്‍ പെരുവഴിയിലാകാനും സാധ്യതയുണ്ട്.
പ്രധാന റോഡുകള്‍ വെള്ളത്തിലായപ്പോള്‍ ഇടവഴികളുടെ അവസ്ഥ അതിലും ശോചനീയമാണ്. ഇതുവഴി സഞ്ചരിക്കുന്നത് വാഹനത്തിനും യാത്രികര്‍ക്കും ഒരേപോലെ അപകടമാണ്. വെള്ളക്കെട്ടില്‍ കുടുങ്ങാനും സാധ്യതയേറെയാണ്. ആളുകള്‍ കൂടുതല്‍ സഞ്ചരിക്കുന്ന വഴികള്‍ യാത്രക്കായി സ്വീകരിക്കുന്നതാവും ഉചിതം.ഏതെങ്കിലും അപകടത്തില്‍പെട്ടാല്‍ മറ്റുള്ളവരുടെ സഹായവും ലഭിക്കും.
രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നന്നായി അറിയാവുന്ന വഴികളാണെങ്കിലും വെള്ളക്കെട്ട് തിരിച്ചറിയാന്‍ കഴിയില്ല. മലയോര ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കണം. നദികളുടെയും മറ്റും തീരത്ത് കൂടിയും വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങള്‍ വഴിയും യാത്ര ചെയ്യരുത്.
https://www.facebook.com/Malayalivartha


























