Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കെ എം ബഷീറിന്റെ അപകടമരണം... ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ല

09 AUGUST 2019 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും വൈദ്യശാസ്ത്ര ധാര്‍മികത ലംഘിച്ച് ശ്രീറാംവെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡോ.ബി ഇക്ബാല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൌമ്യനും മികച്ച പത്രപ്രവര്‍ത്തകനുമായ് കെ എം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മലയാളികളുടെ നീതി ബോധത്തിനും ധാര്‍മ്മികതക്കും നേരെ കടുത്ത വില്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കയാണ്.
മദ്യപരിശോധന മനപൂര്‍വ്വം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരെ കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.
ഡോ ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വൈദ്യ ശാസ്ത്ര ധാര്‍മ്മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടര്‍ കൂടിയായ ഐ എ എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവര്‍ക്ക് പ്രശ്‌നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തില്‍ പെടുന്നവര്‍ക് തലക്ക് പരിക്ക് പറ്റുമ്‌ബോള്‍ അപൂര്‍വ്വമായി കാണപ്പെടുന്ന Retrograde Amnesia  എന്ന മറവി വൈകല്യം ഡോ ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. പരിക്ക് പറ്റുന്നതിന് മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റാതെ വരുന്നതിനെയാണ് Retrograde Amnesia  എന്ന് പറയുക. ഇനിപ്പോള്‍ പിന്നീടുള്ള വിവരങ്ങളും മറന്ന് പോകുന്ന Anterograde Amnesia എന്ന ഓര്‍മ്മ തകരാറുകൂടി ഡോ ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ല.

രോഗ ചികിത്സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്കല്‍ പ്രൊഫഷന്‍ പിന്തുടരേണ്ട നൈതിക പെരുമാറ്റരീതി എന്തൊക്കെയെന്ന് ലോക മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ചെയ്യുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും ചതിയും വഞ്ചനയും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അതെപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്ന് പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .

World Medical Association International Code of Medical Ethics states that 'A physician shall...report to the appropriate authorities those physicians who practice unethically or incompetently or who engage in fraud or deception'

Medical Council of India Code of Medical Ethical Regulations 2 (Amended up to 2016) states that 'A Physician should expose, without fear or favour, incompetent or corrupt, dishonest or unethical conduct on the part of members of the profession.'

അതോടൊപ്പം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യ ധാര്‍മ്മികതാ പെരുമാറ്റ ചട്ടം പറയുന്നു..

(The physician shall not aid or abet torture nor shall he be a party to either infliction of mental or physical trauma or concealment of torture inflicted by some other person or agency in clear violation of human rights? Medical Council of India.

കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നു.

വൈദ്യശാസ്ത്ര ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കില്‍ പില്‍കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (18 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (55 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends