പുത്തുമല ഉരുള്‍പൊട്ടല്‍: ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു; എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. നാല്‍പതോളം വീടുകള്‍ തകര്‍ന്ന് ഒലിച്ചു പോയി. വാഹനങ്ങളും സ്ഥാപനങ്ങളും മണ്ണിനടിയിലാണ്. ഇതുവരെ ഒമ്പത് പേരുടെ മൃതദേഹം ലഭിച്ചു.
ഇതില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവിടുത്തെ ആളുകളെ പൂര്‍ണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. അതിനാല്‍ കൊടിയ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha


























