മലപ്പുറത്തെ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍...

മലപ്പുറത്തെ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടുപേര്‍ നടന്നു പോകുന്നതും പൊടുന്നനെ മണ്ണും മരങ്ങളും ഇടിഞ്ഞ് വീഴുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വീടിനു സമീപത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുള്ള കുന്ന് ഇടിഞ്ഞു വീണത്.
https://www.facebook.com/Malayalivartha


























