വിദ്യാര്‍ഥിനികള്‍ ബസില്‍ കയറുന്നത് തടഞ്ഞ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പൊന്‍കുന്നത്ത് വിദ്യാര്‍ഥിനികള്‍ക്ക് യാത്ര നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെ ലൈസന്‍സ് 15 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് ബസ് ജീവനക്കാര്‍ ബസില്‍ കയറ്റാത്തതിനെ തുടര്‍ന്ന് സമയത്ത് സ്‌കൂളില്‍ എത്താന്‍ കഴിയാതെ വന്നത്.
ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനും എസ്എച്ച് ഹൈസ്‌കൂളില്‍ 10-ാം ക്ലാസിലും പഠിക്കുന്നവരാണ് വിദ്യാര്‍ഥികള്‍.
രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനികള്‍ എത്തിയെങ്കിലും സ്ഥിരം പോകുന്ന ബസ് കാണാതെ വന്നതിനാല്‍ എറണാകുളത്തേക്കു പോകുന്ന സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടയുകയായിരുന്നു.
സ്‌കൂളില്‍ പോകാതെ വീട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ മാതാവിന് ഒപ്പം എത്തി കാഞ്ഞിരപ്പള്ളി പോലീസിലും ജോയിന്റ് ആര്‍ടിഒയ്ക്കും പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























