സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. മന്ത്രി വി.എസ്.സുനില്‍കുമാര്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കാനത്തെ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha

























