Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മുഹമ്മദ് ഖാന്‍ ചെറുമീനല്ല... ബിജെപിയുടെ കണ്ണിലുണ്ണിയായി ഗവര്‍ണറായി കേരളത്തിലെത്തിയ പി. സദാശിവം ബിജെപിക്കാര്‍ പറഞ്ഞതൊന്നും അംഗീകരിച്ചില്ല; പിണറായിയുടെ നല്ല ശ്രമങ്ങള്‍ക്ക് കയ്യടി നല്‍കിയതോടെ അനഭിമതനുമായി; കേരളത്തിന്റെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യനായ ആരിഫ് മുഹമ്മദ് ഖാനെ ഇറക്കിയതിന് പിന്നില്‍...

02 SEPTEMBER 2019 11:08 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ പി. സദാശിവത്തെ കേരള ഗവര്‍ണറാക്കി മോദി ഇറക്കിയപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വലിയ സന്തോഷമായിരുന്നു. നിയമമറിയുന്ന സദാശിവം കമ്മ്യൂണിസ്റ്റ് ഭരണത്തിനെ വരിഞ്ഞ് മുറുക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒരിക്കല്‍ പോലും പിണറായി സര്‍ക്കാര്‍ പി. സദാശിവവുമായി ഏറ്റുമുട്ടിയില്ല. മാത്രമല്ല കേരളത്തിലെ മികച്ച ഗവര്‍ണര്‍മാരില്‍ ഒരാള്‍ എന്ന പേരോടെയാണ് സദാശിവം കേരളം വിടുന്നത്. പിണറായി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാര്‍ക്കും സദാശിവത്തെപ്പറ്റി നല്ലതേ പറയാനുള്ളൂ. അതേസമയം സംസ്ഥാന ബിജെപിക്കാര്‍ ഒരു തരത്തിലും സന്തോഷവാന്‍മാരല്ല. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ ഗവര്‍ണറില്‍ നിന്നും ഒരാനുകൂല്യവും നേടാന്‍ ബിജെപിക്കാര്‍ക്കായില്ല.

അങ്ങനെ സദാശിവത്തിന്റെ കാലാവധി അവസാനിച്ചതോടെ ന്യൂനപക്ഷക്കാരനായ ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറായി നിയോഗിച്ചത്. ന്യൂനപക്ഷക്കാരനെങ്കിലും പുരോഗമന നിലപാടുകളുടെയും ആദര്‍ശത്തിന്റെയും പേരില്‍ അറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി നിയമിക്കുമ്പോള്‍ മോദി ലക്ഷ്യമിടുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാണ്. വിജയ പ്രതീക്ഷയുണ്ടായിരുന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തിയിരുന്നു. ഹിന്ദുക്കളുടെ വോട്ട് കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ല. ശബരിമല അനുകൂലഘടകമാക്കി പ്രചരണം നയിച്ച ബി.ജെ.പിക്കു വോട്ട് കൂടിയെങ്കിലും ഒരാളെപോലും ജയിപ്പിക്കാനാകാത്തത് വലിയ പ്രശ്‌നമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം ന്യൂനപക്ഷങ്ങളുടെ വോട്ട് ബി.ജെ.പിക്ക് എതിരായി കേന്ദ്രീകരിച്ചുവെന്നാണ് കേന്ദ്രത്തിന് കിട്ടിയ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടനുസരിച്ചാണ് കേന്ദ്രം പുതിയ നീക്കം നടത്തിയത്.

പി സദാശിവം ജനകീയ ഗവര്‍ണര്‍ എന്ന പേരിലാണ് കേരളം വിടുന്നത്. എല്ലാവര്‍ക്കും ഏറ്റവും പ്രീയപ്പെട്ട ഗവര്‍ണറായ സദാശിവം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് അനഭിമതനായിയാണ് പടിയിറങ്ങുന്നത്. ഈ മാസം നാലിനാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. ഈ സര്‍ക്കാരുമായി കാര്യമായ തര്‍ക്കങ്ങളുണ്ടായില്ല എന്നത് വലിയ കാര്യമാണ്. അതേസമയം ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ എല്ലാവരേയും ഒരുപോലെ കാണാന്‍ സദാശിവത്തിനായി.

ആദ്യ മേദിസര്‍ക്കാരിന്റെ കാലത്താണ് സദാശിവത്തെ നിയമിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുറത്തുപോകേണ്ടിവന്ന ഷീല ദീക്ഷിത്തിനു പകരമായാണു തമിഴ്‌നാട് ് സ്വദേശിയായ പി. സദാശിവം കേരള ഗവര്‍ണറായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍നിന്നു വിരമിച്ചതിനു പിന്നാലെയാണ് 2014 സെപ്റ്റംബറില്‍ കേരള ഗവര്‍ണറായത്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ഗവര്‍ണറാകുന്ന ആദ്യയാളുമായിരുന്ന സദാശിവം. അദ്ദേഹത്തിനു കാലാവധി നീട്ടി നല്‍കുകയോ മറ്റെവിടെയെങ്കിലും നിയമനം നല്‍കുകയോ ചെയ്യുമെന്നു കരുതിയിരുന്നെങ്കിലും സംസ്ഥാന ബി.ജെ.പി. നേതൃത്വം എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

അതേസമയം നരേന്ദ്രമോദിയുമായി ഏറെ അടുപ്പമുള്ള ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറാക്കുന്നത്. നരേന്ദ്ര മോഡി കാലഘട്ടത്തിന്റെ നേതാവാണെന്നു പുകഴ്ത്തി സംസാരിച്ച ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനിടെയാണു ഗവര്‍ണറായുള്ള നിയമനം. 1986ല്‍ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ചു ലോക്‌സഭയില്‍ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു ഖാന്‍ രാജിവച്ചു. മുത്തലാഖില്‍ ഉടക്കി നില്‍ക്കുന്നവരെ അടുപ്പിക്കാന്‍ കൂടി ഖാന്റെ നിയമനം സഹായിക്കുമെന്നാണ് മോദി കണക്ക് കൂട്ടുന്നത്. മുത്തലാഖ് വിഷയത്തിലടക്കം അടക്കം മോദി സര്‍ക്കാരിനെ പിന്തുണച്ചു.

ഉത്തര്‍പ്രദേശിലാണ് ജനനം. അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 2004 ല്‍ അദ്ദേഹം ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ തോറ്റു. 2007 ല്‍ ബി.ജെ.പിയും വിടുന്നതായി പ്രഖ്യാപിച്ചു. എങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി നേതൃത്വത്തോട് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കാശ്മീര്‍ വിഷയത്തിലും മോദിയെ പിന്തുണച്ചു. അത്തരമൊരു ജനകീയ മുഖമുള്ളയാളെ കൊണ്ടുവരിക വഴി കേരളത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends