Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

എല്ലാം നെടുവീര്‍പ്പോടെ... കേരളം പ്രളയത്തില്‍ മുങ്ങിത്താണപ്പോഴും മലയാളികളെല്ലാം പ്രാര്‍ത്ഥിച്ചത് മഞ്ജുവാര്യര്‍ക്ക് വേണ്ടി; ഛത്രിയിലെ പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ടത് തുറന്ന് പറഞ്ഞ് മഞ്ജുവാര്യര്‍

02 SEPTEMBER 2019 11:14 AM IST
മലയാളി വാര്‍ത്ത

കേരളം സമാനതകളില്ലാത്ത പ്രളയത്തിലാണ് അകപ്പെട്ടത്. ആ സമയത്താണ് ഉത്തരേന്ത്യയിലെ പ്രളയത്തില്‍ നടി മഞ്ജു വാര്യരും സംഘവും അകപ്പെട്ടുപോയെന്ന വാര്‍ത്ത വന്നത്. ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരും കേന്ദ്രമന്ത്രി വി. മുരളീധരനും പ്രശ്‌നത്തില്‍ ഇടപെടുകയും മഞ്ജുവാര്യരെ രക്ഷിക്കുകയും ചെയ്തു. ആദ്യമായി പൊതുവേദിയിലെത്തിയ മഞ്ജുവാര്യര്‍ തന്റെ അനുഭവം തുറന്നു പറഞ്ഞു. കോട്ടയത്തെ ഒരു സ്വകാര്യ ചാനലിലെ അവാര്‍ഡ് നിശയായിരുന്നു വേദി.

ശരിക്കും മൊബൈല്‍ റെയിഞ്ച് ഉണ്ടായ സ്ഥലത്ത് എത്തിയപ്പോഴാണ് നാട്ടില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഞങ്ങളൊന്നും അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രാര്‍ഥന നാട്ടിലുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്‌നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദിയുമുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരാവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് ഇരുപതോടെയാണ് മഞ്ജു വാര്യരും സംഘവും ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങിയ വിവരം പുറത്തുവന്നത്. സനല്‍കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് മഞ്ജുവാര്യര്‍ ഛത്രുവിലെത്തിയത്. പ്രളയവും മണ്ണിടിച്ചിലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനേയും സംഘത്തേയും സുരക്ഷിതമായി മണാലിയില്‍ എത്തിച്ചു.

കേരളത്തില്‍ പ്രളയം നടന്ന സമയത്താണ് ഉത്തരേന്ത്യയിലും പ്രളയം ഉണ്ടായത്. ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന മണ്ണിടിച്ചിലും മഞ്ഞ് വീഴ്ചയിലുമാണ് സംഘം കുടുങ്ങിയത്.

അന്ന് ഫേസ്ബുക്കിലൂടെയും മഞ്ജുവാര്യര്‍ നന്ദി പറഞ്ഞു. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിലും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞങ്ങള്‍ ഞങ്ങളുടെ കാര്യമാണ് ഓര്‍ത്തത്. എന്നാല്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ചു നില്‍ക്കുമെന്ന് പത്രീക്ഷിക്കുന്നുവെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി.

സിനിമാ ചിത്രീകരണത്തിനായാണ് ഇവര്‍ ഹിമാചല്‍ പ്രദേശിലെ ഛത്രുവിലെത്തിയത്. ഹിമാലയന്‍ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി കനത്ത മഴയായിരുന്നു ഛത്രുവില്‍. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് അവിടെ നിന്നും ചലിക്കാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ജുവും കൂട്ടരും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ വിവരം മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരാണ് അറിയിച്ചത്. 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും തങ്ങള്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരന്‍ വെളിപ്പെടുത്തി. സേഫ് ആയിട്ടുള്ള സ്ഥലത്താണ് തങ്ങളിപ്പോള്‍ ഉള്ളതെന്നും ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. രണ്ട് ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷണം മാത്രമേ കൈവശം ഉള്ളും എന്നും മഞ്ജു പറഞ്ഞതായി പുറത്തു വന്നു.

ഇതാണ് വലിയ സഹായമായത്. ഇതറിഞ്ഞ് മഞ്ജുവിന്റെ രക്ഷയ്ക്കായി നിരവധി പേര്‍ ഇടപെട്ടു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, ഡല്‍ഹിയിലെ ഉപദേഷ്ടാവ് എ സമ്പത്ത്, ഹൈബി ഈഡന്‍ ദിലീപ് അങ്ങനെ പോകുന്നു. എന്തായാലും ആരാണ് യഥാര്‍ത്ഥത്തില്‍ സഹായിച്ചതെന്ന് അറിയില്ല. എല്ലാവര്‍ക്കും മഞ്ജു നന്ദി പറയുക മാത്രമാണ് ചെയ്തത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends