Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നിറകണ്ണുകളോടെ പിതാവ്... ഗോകുലം ഗ്രൂപ്പ് നല്‍കിയ ഒരു ചെക്കും ബൗണ്‍സ് ആയിട്ടില്ലെന്ന് ഗോകുലം ഗോപാലന്‍; മകനെ കുടുക്കിയത് ശരിക്കും വിശ്വാസ വഞ്ചന കേസാണ്; ഇത് തെറ്റെന്ന് തെളിയിച്ചാല്‍ പകരം ഒരു കോടി നല്‍കാനും തയ്യാര്‍

02 SEPTEMBER 2019 12:25 PM IST
മലയാളി വാര്‍ത്ത

ഒരേ സമയം രണ്ട് കോടീശ്വര പുത്രന്‍മാരാണ് ഗള്‍ഫില്‍ ചെക്കുകേസില്‍ പെടുന്നത്. ഒന്ന് വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മറ്റേത് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനും. വന്‍ തുകയുടെ ചെക്ക് നല്‍കി കബളിപ്പിച്ച കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞയാഴ്ചയാണ് പിടികൂടിയത്. ഇതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് പുറമേ ബൈജുവും കുടുങ്ങിയെന്ന വാര്‍ത്ത പുറം ലോകത്തെത്തിയത്.

അതേസമയം തന്നെ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് പിതാവായ ഗോകുലം ഗോപാലന്‍. ഗോകുലം ഗ്രൂപ്പ് കമ്പനിക്കെതിരെ തമിഴ്‌നാട് സ്വദേശി നല്‍കിയ പരാതിയെ നിയമപരമായി നേരിടുമെന്നാണ് ഗോകുലം ഗോപാലന്‍ വ്യക്തമാക്കിയത്. ഇത് കള്ളക്കേസാണ്. ഗോകുലം ഗ്രൂപ്പ് നല്‍കിയ ഒരു ചെക്കും ബൗണ്‍സ് ചെയ്തിട്ടില്ല. ഈ കേസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും തയാറാണെന്ന് ഗോകുലം ഗോപാലന്‍ വ്യക്തമാക്കി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കേയാണ് ഗോകുലം ഗോപാലന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

തന്റെ മകനം ശരിക്കും കുടുക്കിയതാണെന്നാണ് ഗോകുലം ഗോപാലന്‍ പറയുന്നത്. ഗോകുലം ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍ കൂടിയായ ബൈജു ഗോപാലന്റെ പേരില്‍ 20 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയതിനു ശേഷം സ്ഥാപനം എഴുതി നല്‍കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബൈജു ഗള്‍ഫില്‍ എത്തുന്നത്. വ്യവസായിയായ രമണി എന്നയാള്‍ക്കെതിരെ ഗോകുലം ഗ്രൂപ്പ് കമ്പനി മദ്രാസില്‍ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് നല്‍കിയതിനു പിന്നാലെയാണ് 20 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയത്.

ആ വ്യവസായിയുമായി കരാര്‍ ഉണ്ടാക്കിയെങ്കിലും ഗോകുലം ഗ്രൂപ്പ് പരാതിക്കാരന് ചെക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ പ്രമാണം ചെയ്യുമ്പോള്‍ പരാതിക്കാരന്‍ കരാര്‍ തരാന്‍ തയാറായില്ല. തൊട്ടടുത്ത ദിവസം ഇവരുടെ നോട്ടീസ് ആണ് ഗോകുലം ഗ്രൂപ്പിന് കിട്ടുന്നത്. മദ്രാസില്‍ ഇവര്‍ക്കെതിരെ നല്‍കിയ 25 കോടി രൂപയുടെ കേസ് പിന്‍വലിക്കുകയാണെങ്കില്‍ ഈ കേസും പിന്‍വലിക്കാമെന്ന ആവശ്യമാണ് പരാതിക്കാരന്‍ മുന്നോട്ടു വെയ്ക്കുന്നത്. ഈ സംഭവം നടക്കുന്നത് ജൂലായ് മാസം ആദ്യമാണ്. സ്വകാര്യ ആവശ്യത്തിനായി ബൈജു നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടേയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് മടങ്ങരുതെന്ന് വ്യവസായി രമണി പരാതി നല്‍കിയത്. കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിക്കാരന്‍ തെറ്റായ കരാര്‍ ഉണ്ടാക്കിയാണ് പോലീസില്‍ സമീപിച്ചിരിക്കുന്നത്. അതിനാലാണ് രമണി എന്നയാള്‍ക്ക് ചെക്ക് നല്‍കി അത് ബൗണ്‍സ് ആയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ഗോകുലം ഗോപാലന്‍ വെളിപ്പെടുത്തിയത്.

അതേസമയം ബൈജു ഗോപാലാനെതിരെ രമണി നല്‍കിയ പരാതിയെ തുടര്‍ന്ന് ബൈജുവിന് യുഎഇക്കു പുറത്തുപോകുന്നതിന് വിലക്കുണ്ട്. അതിനാലാണ് ഒമാന്‍ വഴി കേരളത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് ബൈജു ഗേപാലാനെ ഒമാന്‍ പോലീസ് പിടികൂടിയത്. കേസ് സെപ്റ്റംബര്‍ മൂന്നിന് വീണ്ടും കോടതി പരിഗണിക്കാനിരിക്കേയാണ് ഗോകുലം ഗോപാലന്റെ വെളിപ്പെടുത്തല്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends