Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും അവര്‍ കയറി; ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണ്; കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണ്; ഓണക്കാഴ്ചകളുമായി കാടിന്റെ മക്കളെത്തി

02 SEPTEMBER 2019 12:15 PM IST
മലയാളി വാര്‍ത്ത

ഓണ വരവറിയിച്ച്‌ കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ പതിവ് തെറ്റിക്കാതെ കാടിന്റെ മക്കൾ എത്തി. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേക്ക് ഓണക്കാഴ്ചകളുമായി കോട്ടൂര്‍ കാണി സെറ്റില്‍മെന്റില്‍ നിന്നുള്ള കാണിക്കാരാണ് പതിവ് തെറ്റിക്കാതെ എത്തിയത്. മുപ്പത് വര്‍ഷമായി തുടരുന്ന ആചാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ഇവര്‍ കൊട്ടാരത്തില്‍ എത്തി രാജകുടുംബാംഗങ്ങളെ മുഖം കാണിച്ചത്. പാറ്റാംപറ, ചോനാംപാറ, കമലകം, പ്ലാവിള, ചെറുമാങ്കല്‍, ആമോട്, മുക്കോത്തിവയല്‍, ആമല പട്ടാണിപ്പാറ, അണകാല്‍, പൊത്തോട് എന്നിവിടങ്ങളില്‍ നിന്നുള്ള അറുപതംഗ സംഘമാണ് ഇക്കുറി കവടിയാര്‍ കൊട്ടാരത്തിലെത്തിയത്. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ ചടങ്ങ് ഒഴിവാക്കിയിരുന്നു. 90വയസ് കഴിഞ്ഞ പോത്തോട് മല്ലന്‍ കാണിയും ഭാര്യ നീലമ്മ കാണിക്കാരിയുടെയും നേതൃത്വത്തിലാണ് അഗസ്ത്യാര്‍ കൂടത്തില്‍ നിന്നും കാണിക്കയുമായി സംഘം എത്തിയത്.

ശ്രീചിത്തിര തിരുനാളിന്റെ അന്ത്യവിശ്രമസ്ഥലമായ പഞ്ചവടിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഓണക്കാഴ്ചകളുമായി കൊട്ടാരത്തിലെത്തിയത്. നിരവധി കാട്ടുവിഭവങ്ങള്‍ കാഴ്ചവസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആദിവാസിസംഘത്തിലെ ഏറ്റവും തലമുതിര്‍ന്നയാളായ 90 വയസുള്ള മല്ലന്‍കാണിയും ഭാര്യ നീലമ്മയും തമ്ബുരാട്ടിമാരുടെ കാല്‍തൊട്ടു വണങ്ങി.

കൊട്ടാരത്തിലെത്തിയ സംഘം രാജകുടുംബാംഗങ്ങളോട് തങ്ങളുടെ പരാതിയും പരിഭവങ്ങളും ഉണര്‍ത്തിച്ചു. മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ ഫലമാണ് വെള്ളപ്പൊക്കമായും മറ്റും ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മാതക്കാണി പറഞ്ഞു . ശബരിമലയില്‍ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും ആ കൈ തട്ടി മാറ്റിയാണ് അവര്‍ കയറിയത്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് നിറകണ്ണുകളോടെ മാതക്കാണി പറഞ്ഞു. തങ്ങളുടെ കൃഷിസ്ഥലങ്ങള്‍ പലരും കവര്‍ന്നെന്നും കോടതിയിലൂടെ തിരിച്ചുവാങ്ങിത്തരണമെന്നും ആദിവാസികള്‍ പറഞ്ഞപ്പോള്‍ കോടതി വിധികള്‍ ചില സാഹചര്യത്തിലേ നടക്കൂവെന്ന പരോക്ഷ മറുപടിയാണ് തമ്ബുരാട്ടിമാരില്‍ നിന്നുണ്ടായത്.

ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണെന്നു കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണെന്നും അവര്‍ പറഞ്ഞു. കഴിക്കുന്ന ഭക്ഷണം പോലും വിഷമയമായിരിക്കുന്നു. അതിനാല്‍ കാട്ടുമരുന്നുകളൊന്നും ഫലിക്കുന്നില്ലെന്നും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നതായും അവര്‍ പരിതപിച്ചു. എല്ലാത്തിനും കാരണം മനുഷ്യന്റെ അത്യാര്‍ത്തിയാണെന്നാണ് തമ്ബുരാട്ടിമാര്‍ പ്രതികരിച്ചത്. തങ്ങളുടെ പരമ്ബരാഗത പാട്ടും പാടിയ ശേഷമാണ് ആദിവാസികള്‍ മടങ്ങിയത്. മടങ്ങാന്‍ നേരം കൊട്ടാരം ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി.

രാജഭരണകാലത്ത് തുടങ്ങിവെച്ച ആചാരമാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. പണ്ട് എട്ടുവീട്ടില്‍ പിള്ളമാര്‍ രാജാവിനെ അട്ടിമറിക്കാന്‍ കെണി ഒരുക്കിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മക്കായി കാട്ടില്‍ ഒളിയിടം ഒരുക്കിയത് മുതല്‍ ശക്തമായതാണ് കാണിക്കാരും രാജകുടുംബവും തമ്മിലുള്ള ബന്ധം എന്നാണ് ചരിത്രം. കാണിക്കയുമായുള്ള കാണിക്കാരുടെ വരവോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends