Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കണ്ണൂര്‍ നഗരസഭാ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു

02 SEPTEMBER 2019 01:17 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ നഗരസഭാ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു. ഭരണം പോയതിന് പിന്നാലെയുണ്ടായ ഈ പരാജയം സി.പി.എമ്മിന് ഇരട്ടപ്രഹരമായി. സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയെ കോണ്‍ഗ്രസ് വിമതനായിരുന്ന പി.കെ രാകേഷാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായ രാകേഷ് പിന്തുണച്ചതോടെയാണ് ഭരണമാറ്റമുണ്ടായത്. അതിന് പിന്നാലെയാണ് ഇന്ന് ഡെപ്യൂട്ടിമേയര്‍ക്കെതിരെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 

55 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ 26 കൗണ്‍സിലര്‍മാര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് അംഗങ്ങള്‍ ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്‌കരിച്ചു. ഇതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ എഇടത് മുന്നണിക്കുള്ള സാധ്യത മങ്ങി. ബുധനാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. സുമാബാലകൃഷ്ണനാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി. 
എല്‍ഡിഎഫിന്റെ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത് ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് കൂറുമാറിയതോടെയാണ്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. 

കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാകേഷ് വിമതനായി മത്സരിച്ച് വിജയിച്ച് എല്‍.ഡി.എഫിന് പിന്തുണ നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാകേഷുമായുള്ള തര്‍ക്കം പറഞ്ഞ് അവസാനിപ്പിക്കാന്‍ കെ.സുധാകരന്‍ നീക്കം നടത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസുമായി തനിക്ക് അഭിപ്രായവ്യത്യാസം ഇല്ലെന്ന് രാകേഷും വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ രാകേഷിനെ അനുനയിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് മുസ്്‌ലിംലീഗായിരുന്നു. ഇതിനായി മേയര്‍ സ്ഥാനത്തിന് വരെ വിട്ട് വീഴ്ചയ്ക്ക് അവര്‍ തയ്യാറായിരുന്നു. അവിശ്വാസം പാസായതോടെ ആദ്യ ആറ് മാസം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും പിന്നീടുളള ആറ് മാസം മുസ്്‌ലിംലീഗിലെ സി.സീനത്തും മേയര്‍മാരാകണമെന്നാണ് യു.ഡി.എഫ് തീരുമാനം. 

സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി, ഒറ്റയംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പാണ് ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങിയത്. പി.കെ രാഗേഷ് അനുകൂല തീരുമാനം എടുത്തിട്ടും ആദ്യത്ത ആറുമാസം മേയര്‍ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അവസാനം സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് യു.ഡി.എഫിന് കോര്‍പ്പറേഷന്‍ ഭരണം കൈവിട്ട് പോയത്. താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ച് പി.കെ രാകേഷിനെ പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും തിരിച്ച് കൊണ്ടുവരണമെന്ന് പ്രാദേശികനേതാക്കള്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു.

ഫലത്തില്‍ യു.ഡി.എഫില്‍ തല്‍ക്കാലത്തേക്കെങ്കിലും ഐക്യം കൊണ്ടുവരാനായി. എല്‍.ഡി.എഫിനാകട്ടെ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിനോ, മുന്നണിക്കോ ഒന്നും ചെയ്യാനാകാകില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends