Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കൃത്രിമ കൈകള്‍ കൊണ്ട് മന്ത്രിയോടൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച് ഹരിഹരന്‍നായര്‍

02 SEPTEMBER 2019 02:17 PM IST
മലയാളി വാര്‍ത്ത

പ്രളയബാധിത മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള 2.35 കോടി രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനോടൊപ്പം നിര്‍വഹിച്ചത് കഴിഞ്ഞ പ്രളയത്തില്‍ കൃത്രിമ കൈകള്‍ നഷ്ടപ്പെട്ട എറണാകുളം കിഴക്കേ കടിഞ്ഞല്ലൂരിലെ ഹരിഹരന്‍ നായരാണ്. സമാനതകളില്ലാത്ത പ്രളയത്തില്‍ മലയാളികള്‍ ഏറെ വേദനിച്ചതാണ് ഹരിഹരന്‍ നായരുടെ അവസ്ഥ. 70 വയസുള്ള സംഗീതജ്ഞനായ ഹരിഹരന്‍ നായരുടെ ഇരു കൃത്രിമ കൈകളും പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഒപ്പം ഒരാഴുഷ്‌ക്കാലം കൊണ്ട് കൃത്രിമ കൈ കൊണ്ട് എഴുതിയ 3 വാള്യവും 15,000ത്തോളം പേജുകളുമുള്ള സംഗീത സാഗരമെന്ന രചനയും പ്രളയത്തില്‍ നശിച്ചുപോയി. ഒരായുഷ്‌ക്കാലം കൊണ്ട് എഴുതിയ രചനകളും എഴുതാന്‍ സഹായിച്ച കൃത്രിമ കൈകളും സംഗീത ഉപകരണങ്ങളും നഷ്ടപ്പെട്ട ഹരിഹരന്‍നായരുടെ വേദന സമൂഹത്തിന്റെ വേദനയായി മാറി.

സ്വകാര്യ ടയര്‍ കമ്പനിയില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ 21-ാം വയസിലാണ് ഹരിഹരന്‍നായര്‍ക്ക് അപകടം സംഭവിച്ച് ഇരു കൈകളും നഷ്ടപ്പെട്ടത്. പിന്നീട് കൃത്രിമ കൈ ഉപയോഗിച്ചാണ് രചനകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ 35 വര്‍ഷമായി സരിഗ എന്ന സംഗീത വിദ്യാലയം നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്. വാര്‍ത്തകളിലൂടെ ഹരിഹരന്‍നായുടെ ജീവിതം അറിഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നേരിട്ട് കാണുകയും സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി കൃത്രിമ കൈകള്‍ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഏറ്റവും നൂതനകൈകളാണ് ഹരിഹരന്‍നായര്‍ക്ക് നല്‍കിയത്. ആ കൃത്രിമ കൈകള്‍ ഉപയോഗിച്ച് വിളക്ക് കൊളുത്തുകയും മന്ത്രിയെ അനുഗ്രഹിക്കുകയും ചെയ്തു.

പ്രളയത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട 27 പേര്‍ക്കാണ് ആദ്യഘട്ടമായി ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കാരുണ്യം പാലിയേറ്റീവ് കെയറിന്റെ കൂടി സഹകരണത്തോടെയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. പുഷ്പലത, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോസ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends