Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വീണ്ടും അടി തുടങ്ങി... ശബരിമലയെ തൊട്ടുകളിച്ചാല്‍ വ്യക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ; കേരളത്തിലെ ഹിന്ദുക്കളെ സര്‍ക്കാര്‍ കാണുന്നത് ശത്രുക്കളെ കാണുന്നതു പോലെ; സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടി

03 SEPTEMBER 2019 02:03 PM IST
മലയാളി വാര്‍ത്ത

കേരളം മറ്റൊരു നിര്‍ണായക ഉപ തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയം ശബരിമല വിഷയം വീണ്ടും ഉയര്‍ന്ന് വരികയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ശബരിമല വിഷയം സിപിഎം തണുപ്പിക്കാന്‍ നോക്കിയതാണ്. പാര്‍ട്ടിക്കാരായ ഭക്തര്‍ മാറിപ്പോയതാണ് പരാജയ കാരണമായി സിപിഎം വിലയിരുത്തിയത്. അതിനാല്‍ തന്നെ വീടുകള്‍ തോറും കയറിയിറങ്ങി വലിയ പ്രചാരണമാണ് നടത്തിയത്. എന്നാല്‍ അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് ശബരിമല വിഷയം വീണ്ടും ആളിക്കത്തിച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കുയല്ലാതെ പോംവഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ ഇതുവരെ പാര്‍ട്ടി തീര്‍ത്ത പ്രതിരോധവും പോയി. ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസും ബിജെപിയും ഉന്നയിക്കുന്നത്.

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്തളം രാജകുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്നാണ് ശശികുമാരവര്‍മ ആരോപിച്ചത്. ശത്രുക്കളെ കാണുന്നതുപോലെയാണ് കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെയും ഇന്ത്യയിലെയും ഹൈന്ദവരെ കാണുന്ന നിലപാട് സ്വീകരിച്ചത് കേരളത്തിലെ സര്‍ക്കാരാണെന്നായിരുന്നു ശശി കുമാര വര്‍മ്മ പറഞ്ഞത്. വിധി നടപ്പിലാക്കാന്‍ പോയാല്‍ ഇന്ത്യാ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നാണ് ശശി കുമാര വര്‍മ്മ പറഞ്ഞത്. 



അതേ സമയം കഴിഞ്ഞ മണ്ഡലമാസത്തെ ഓര്‍മ്മിപ്പിച്ച് സര്‍ക്കാര്‍ ഒരുക്കങ്ങളും തുടങ്ങി. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് സുരക്ഷ കര്‍ശനമാക്കാനൊരുങ്ങുകയാണ് പോലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷ കര്‍ശനമാക്കുന്നത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെയുള്ള മൂന്ന് മേഖലകളായാണ് തിരിക്കുന്നത്. നിലയ്ക്കല്‍ ശബരിമലയുടെ പ്രധാന ഇടത്താവളമായതിനാല്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ഓര്‍മ്മിപ്പിക്കുന്ന പോലീസ് വിന്യാസമാണ് കണക്കുകൂട്ടുന്നത്. മൂന്ന് എസ്പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കും. നിലയ്ക്കല്‍ മുതല്‍ പമ്പവരെ സ്വകാര്യവാഹനങ്ങല്‍ കടത്തിവിടില്ല. ശബരിമലയിലേയ്ക്കുള്ള പ്രധാന പാതകളായ എരുമേലി പമ്പ വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളില്‍ പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും വിവാദം പുകയുന്നത്. സുപ്രീം കോടതി പറഞ്ഞു സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറായിയെന്നാണ് പിണറായി പറഞ്ഞത്. സുപ്രീംകോടതി ഇനി മാറ്റി പറഞ്ഞാല്‍ സര്‍ക്കാര്‍ അതനുസരിക്കും. നേരത്തെ തന്നെ ഇതേ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎമ്മിന്റെ നിലപാടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിപിഎം പറഞ്ഞത് പുതിയ കാര്യമല്ല. നേരത്തെയും അങ്ങനെയാണ്. വിശ്വാസികള്‍ കൂടി അണി നിരക്കുന്ന പാര്‍ട്ടിയും മുന്നണിയുമാണ് ഞങ്ങളുടേത്. എന്നാല്‍ വിശ്വാസികളുടെ അട്ടിപ്പേര്‍ അവകാശപ്പെടുന്ന ചിലയാളുകള്‍ ഞങ്ങള്‍ വിശ്വാസികള്‍ക്കെതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം പ്രചാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും ഉയര്‍ന്നു വന്നു. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറച്ച് ജാഗ്രത കുറവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ജാഗ്രതകുറവുണ്ടായതാണ് ഞങ്ങള്‍ സ്വയം വിമര്‍ശനമായി കണ്ടത്. അല്ലാതെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെയാണ് വരുന്ന മണ്ഡലകാലം പഴയതുപോലെയാകുമോന്ന് തോന്നിപ്പിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends