Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സഖാക്കൾക്ക് പരീക്ഷയെഴുതാൻ സന്നാഹം സുസജ്ജം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് റാങ്ക് വാങ്ങി കൊടുത്ത പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് മേൽനോട്ടം വഹിച്ചവർക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം

03 SEPTEMBER 2019 10:51 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾക്ക് റാങ്ക് വാങ്ങി കൊടുത്ത പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് മേൽനോട്ടം വഹിച്ചവർക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പരീക്ഷാ സ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരെയും യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരെയും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.

ഒന്നാം റാങ്കുകാർക്ക് ചോദ്യ കടലാസ് ചോർത്തി നൽകിയത് അധ്യാപകരോ ജീവനക്കാരോ ആകാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ചോദ്യ പേപ്പർ പരീക്ഷാ ഹാളിൽ നിന്നു തന്നെ പുറത്തുള്ളവർക്ക് അയച്ചു കൊടുത്തു. അങ്ങനെയാണ് പോലീസിൽ കീഴടങ്ങിയ ഗോകുലും സംഘവും ഉത്തരം കൃത്യമായി ശിവരഞ്ജിത്തിനും മറ്റും കൈമാറിയത്. പരീക്ഷാഹാളിൽ നിന്നും ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് ഹാളിന് പുറത്തുള്ളവർക്ക് അയക്കുക പരീക്ഷാർത്ഥിയെ സംബന്ധിച്ച് എളുപ്പമല്ല. പരീക്ഷാ ഹാളിൽ കയറിയ ശേഷമായിരിക്കും തട്ടിപ്പ് നടത്തിയവർ ചോദ്യപേപ്പർ കണ്ടിട്ടുണ്ടാവുക. ക്ലാസിൽ മൊബൈൽ ക്യാമറയുമായി കയറി പടം എടുത്ത് അയക്കാൻ കഴിയില്ല. അപ്പോൾ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ആയിരിക്കും ഫോട്ടോ എടുത്ത് ക്രമക്കേട് നടത്താൻ നേതൃത്വം നൽകിയവർക്ക് അയച്ചത്. ഇത് ആരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

എന്നാൽ പി എസ് സിക്ക് ഇത്തരം അന്വേഷണങ്ങളിലൊന്നും യാതൊരു താത്പര്യവുമില്ല. അന്വേഷണം പേരിന് മാത്രം നടത്തിയാൽ മതിയെന്നാണ് പി എസ് സി യുടെ രഹസ്യ നിലപാട് . വിശദമായ അന്വേഷണം നടന്നാൽ പി എസ് സി യുടെ വിശ്വാസ്യതക്ക് കളങ്കമേൽക്കും എന്നാണ് അവർ കരുതുന്നത്. അതിന് പി എസ് സി തയ്യാറല്ല. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പല വിവരങ്ങളും പി എസ് സി സമയത്ത് നൽകിയില്ല .ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാൻ സർക്കാർ ഉന്നതരെയും പി എസ് സി ഇടപെടുവിച്ചിട്ടുണ്ട്. പി എസ് സി ഭരിക്കുന്നത് രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളാണ്. ഇവർക്ക് പോലീസ് ഉദ്യാഗസ്ഥരെ സ്വാധീനിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ചുതലയുണ്ടായിരുന്നവരുടെ വിലാസം ക്രൈംബ്രാഞ്ച് ചോദിച്ചുവെങ്കിലും പി എസ് സി നൽകിയില്ല. ഒടുവിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് ചില വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. സിപിഎം നേതാക്കൾക്ക് ഇത്തരം കാര്യങ്ങൾ ഗോപ്യമായി സൂക്ഷിക്കാനാണ് താത്പര്യം. പരീക്ഷകളിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നാണ് പി എസ് സി പറയുന്നത്. നടത്തിയ ക്രമക്കേടിനെ പർവതീകരിക്കരുതെന്നും പി എസ് സി പറയുന്നു.

ക്രൈംബ്രാബ് അന്വേഷണം മുറുകിയാൽ അന്വേഷണ സംഘത്തെ മാറ്റും. അതാണ് പരമ്പരാഗത രീതി. സർക്കാർ ഏതായാലും ഇതാണ് അവസ്ഥ . സ്വന്തം ആളുകളെ കുരുതി കൊടുക്കാൻ പാർട്ടിക്കാർ തയ്യാറാവില്ല. പി എസ് സിയുടെ കാര്യത്തിലും ഇതൊക്കെ തന്നെ നടക്കും. റാങ്ക് കിട്ടിയവരിൽ അന്വേഷണം ഒരുക്കി കൂടുതലാളുകളെ ബാധിക്കാതിരിക്കാൻ പിഎസ് സി ശ്രമിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (2 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (3 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (3 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (4 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (4 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (4 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (4 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (4 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (4 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (4 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (6 hours ago)

Malayali Vartha Recommends