അടയ്ക്കാനാകാത്ത ജനാലയിലൂടെ വീട്ടിനകത്ത് കയറിയ പമ്പ് 17കാരിയുടെ ജീവനെടുത്തു; പാമ്പുകടിയേറ്റ പെൺകുട്ടിയെ വിഷവൈദ്യന്റെ അടുത്തിച്ച് ചികിത്സ നൽകി വീട്ടിലെത്തിയതിന് പിന്നാലെ വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയി, ആശുപത്രിയിലെത്തിക്കും മുമ്പേ മരണം

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പണിതീരാത്ത വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന ചെങ്കലിന് സമീപം വ്ളാത്താങ്കര, മാച്ചിയോട്, കാഞ്ഞിരക്കാട് വീട്ടില്‍ അനിലിന്റെയും മെറ്റില്‍ഡയുടെയും മകള്‍ അനിഷ്‌മ(17)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അനിഷ്മയ്ക്ക് പാമ്പുകടിയേറ്റത്. അടയ്ക്കാനാകാത്ത ജനാലയിലൂടെയാണ് പാമ്പ് വീടിനകത്ത് കയറിയതെന്നാണ് വിലയിരുത്തല്‍.
പാമ്പുകടിയേറ്റതിന് പിന്നാലെ വീട്ടുകാര്‍ അനിഷ്മയെ കാട്ടിലുവിളയിലുള്ള വിഷവൈദ്യന്റെ അടുത്തെത്തിച്ചു ചികില്‍സിച്ചിരുന്നു. വൈദ്യൻ മരുന്നുനല്‍കി വീട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ രാത്രി പന്ത്രണ്ടരയോടെ അനിഷ്മയുടെ വായില്‍ നിന്നു നുരയും പതയും വന്ന് അബോധാവസ്ഥയിലായവുകയായിരുന്നു. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha
























