Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പിലായി

18 SEPTEMBER 2019 09:47 PM IST
മലയാളി വാര്‍ത്ത

ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പിലായി. ടി.ഒ സൂരജിനെ പരസ്യമായി തള്ളിപ്പറയാന്‍ ഇബ്രാഹീംകുഞ്ഞോ, പി.കെ കുഞ്ഞാലിക്കുട്ടിയോ തയ്യാറായില്ല. കുറേ വര്‍ഷങ്ങളായി ലീഗ് നേതാക്കള്‍ മന്ത്രിമാരിയിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് അവരുടെ എല്ലാവിധ ക്രമക്കേടുകള്‍ക്കും കൂട്ട് നിന്നെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജ് അറസ്റ്റിലായിട്ടും ലീഗ് നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാലാരിവട്ടം പാലം നിര്‍മാണത്തിലടക്കം പൊതുമരാമത്ത് വകുപ്പില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും അതിന്റെ രേഖകള്‍ ഉണ്ടെന്നും നിയമസഭയില്‍ വെളിപ്പെടുത്തിയ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ ലീഗ് നേതാക്കള്‍ തന്ത്രപരമായി നിശബ്ദനാക്കുകയായിരുന്നു. എന്നാല്‍ ടി.സൂരജിന്റെ കാര്യത്തില്‍ അത് നടക്കില്ല.

ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പറഞ്ഞ് നൈസായി ഒഴിഞ്ഞുമാറുകയാണ് വി.കെ ഇബ്രാഹീംകുഞ്ഞ് ചെയ്തത്. പാലം സംബന്ധിച്ച ഫയല്‍ ഏറ്റവും അവസാനമാണ് തന്റെ ഓഫീസിലെത്തിയതെന്നും. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും മുമ്പ് വിജിലന്‍സ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ പോയിരുന്നു. കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയത് ആരാണെന്ന് ഫയലിലുണ്ടാകും. സെക്രട്ടറിയേറ്റ് മാന്വല്‍ പരിശോധിച്ചാല്‍ വ്യക്തമാകും മൊബിലൈസേഷന്‍ അഡ്വാന്‍സ് കാലാകാലങ്ങളായി നല്‍കുന്നതാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. എന്നാല്‍ പഴയപോലുള്ള ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖത്തില്ലായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. മലബാറിലെ ലീഗ് നേതാക്കളില്‍ ചിലര്‍ മധ്യകേരളത്തിലെ ലീഗിന്റെ മുഖമായ ഇബ്രാഹീംകുഞ്ഞിനെ ഒതുക്കാന്‍ ഏറെക്കാലമായി പരിശ്രമിക്കുന്നുണ്ട്. അവര്‍ക്ക് അടിക്കാന്‍ കിട്ടയ വടികൂടിയാണ് പാലാരിവട്ടം പാലം.

ഇന്ന് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെയും നിര്‍ദ്ദേശങ്ങളെയും കുറിച്ച് പ്രതികരിക്കാനും ഇബ്രാഹീംകുഞ്ഞ് തയ്യാറായില്ല. അഭിപ്രായം പറയുന്നത് അന്വേഷണത്തെ ബാധിക്കും. അന്വേഷണവുമായി 100 ശതമാനം സഹകരിച്ചിട്ടുണ്ട്. ഫയലുകള്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഫയല്‍ നോക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്. അന്വേഷണം നടക്കുന്ന കേസായതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്. പാലത്തില്‍ വിള്ളല്‍ വീഴാന്‍ കാരണം സാങ്കേതിക പിഴവ് മാത്രമാണ്. അതിന്റെ ധാര്‍മികതയാണ് ഇ. ശ്രീധരന്‍ പറഞ്ഞത്. കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കിയതില്‍ തെറ്റില്ല. ഗവണ്‍മെന്റ് നയം അനുസരിച്ചാണ് പണം നല്‍കിയതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ദേശീയപാത അതോറിട്ടി നിര്‍മ്മിക്കേണ്ട പാലത്തിന്റെ കരാറിലും ഡിസൈനിംഗിലും മുതല്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ടി.ഒ സൂരജിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ വി കെ ഇബ്രാഹിംകുഞ്ഞ് മാത്രമല്ല ഇതിലെ കണ്ണിയെന്ന് വ്യക്തം. അതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താത്തതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത് യു.ഡി.എഫിനും മുസ്്‌ലിംലീഗിനും രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിയാണ്. അതിനാല്‍ എന്ത് സംഭവിക്കുമെന്ന് എറണാകുളം ഉപതെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends