Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അറിയണം പ്രാഞ്ജയുടെ കഥ... കാഴ്ചയില്ലെന്ന പേരുപറഞ്ഞ് പലരും തഴഞ്ഞപ്പോഴും അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് ഐ.എ.എസ്. നേടിയെടുത്ത പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തലസ്ഥാനത്തെ സബ് കളക്ടര്‍

13 OCTOBER 2019 09:53 PM IST
മലയാളി വാര്‍ത്ത

ഓരോരുത്തര്‍ക്ക് ഓരോ കഴിവുകളാണ് ദൈവം നല്‍കിയിരിക്കുന്നത്. ചില കാര്യങ്ങളില്‍ കുറവ് വരുമ്പോള്‍ മറ്റുചില കാര്യങ്ങളില്‍ വലിയ കഴിവുകളാണ് നല്‍കുക. അതിന് ഏറ്റവും വലിയ ഉദാഹരണമാകാന്‍ പോകുകയാണ് തിരുവനന്തപുരത്തെ പുതിയ സബ് കളക്ടര്‍.

അകകണ്ണിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കു നടന്നു കയറിയ പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തിരുവനന്തപുരത്തെ സബ് കലക്ടര്‍ ആവുകയാണ്. കേരളകേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാല്‍. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ച ശക്തിയെ നിശ്ചയ ദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തു തോല്‍പ്പിച്ച പ്രാഞ്ജാല്‍ സബ് കലക്ടറാകുന്നത് സര്‍വീസിലെത്തിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ.

സബ് കലക്ടറും തിരുവനന്തപുരം ആര്‍.ഡി.ഒയുമായി നാളെ ചുമതലയേല്‍ക്കുന്ന പ്രാഞ്ജാലിനെ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും. തിരുവനന്തപുരം പുതിയ അതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

മഹാരാഷ്ട്ര ഉല്ലാസ്‌നഗര്‍ സ്വദേശിയായ പ്രാഞ്ജാല്‍ പാട്ടീല്‍ 2017 ല്‍ 124 ാം റാങ്ക് നേടിയാണ് സര്‍വീസിലെത്തുന്നത്. 2016 ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു.

റെയില്‍വേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജാല്‍ അടുത്ത തവണ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവനേടിയശേഷമാണ് സിവില്‍സര്‍വീസിനായുള്ള പ്രാഞ്ജാലിന്റെ ശ്രമം. വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണ് ഭര്‍ത്താവ്. അമ്മ ജ്യോതി പാട്ടീല്‍, അച്ഛന്‍ എല്‍.ബി. പാട്ടീല്‍ സഹോദരന്‍ നിഖില്‍.

കാഴ്ചയുടെ വെളിച്ചം ആറാമത്തെ വയസു മുതലാണ് പ്രഞ്ജാലില്‍ നിന്നും അകന്നത്. അവിടുന്നങ്ങോട്ട് മാതാപിതാക്കളുടെ പിന്തുണയോടെ ചിട്ടയായ പഠനവും പരിശീലനവും. ഒന്നിനു പുറകേ ഒന്നായി നേട്ടങ്ങളെ ചേര്‍ത്ത് വച്ച് ഐഎഎസ് എന്ന മൂന്നക്ഷരം സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നതു വരെയും ആ അധ്വാനം തുടര്‍ന്നു.

2015ലെ യുപിഎസ്‌സിലായിരുന്നു അന്ധതയെ മറികടന്ന ആദ്യ പരീക്ഷണം. അന്ന് 773 ാം റാങ്ക് സ്വന്തമാക്കിയെങ്കിലും പിന്നീട് ഉയര്‍ന്ന റാങ്കിനായി ശ്രമിച്ചു. എന്നാല്‍ രണ്ടാമത്തെ വട്ടം 124 എന്ന മാന്ത്രിസംഖ്യയില്‍ പ്രഞ്ജാലിനെ ദൈവം കൊണ്ടു ചെന്നെത്തിച്ചു. മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് പ്രഞ്ജാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതും, തുടര്‍ന്ന് കേരളക്കരയിലേക്ക് വരുന്നതും. എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറാകുന്നത്. അവിടെ നിന്നാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ സബ് കളക്ടര്‍ ആകുന്നത്.

പുഷ്പപാതയിലൂടെയല്ല താന്‍ കടന്നു വന്നതെന്ന ഉത്തമ ബോധ്യം പ്രഞ്ജാലിനുണ്ട്. അതുകൊണ്ട് തന്നെയാകണം ഭിന്നശേഷി മൂലം ദുരിതമനുഭവിക്കുന്നവരുടെ കൈപിടിക്കാന്‍ പ്രഞ്ജാലുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (17 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (40 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (50 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (56 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends