Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആളൂരിനെ വെള്ളം കുടിപ്പിക്കാന്‍ സൈമണിന്റെയും ദിവ്യയുടെയും അടിപൊളി കുരുക്ക് കണ്ടോ ഇനി എല്ലാം കടുക്കും, ഓരോന്ന് അഴിഞ്ഞുവരുമ്പോള്‍ പുതിയ കുരുക്കു വീഴുന്ന രീതി, വീണ്ടും സ്‌കോര്‍ ചെയ്തത് സൈമണ്‍ തന്നെ

19 OCTOBER 2019 09:27 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി നിരപരാതിയാണ് എന്നും എങ്ങനെയും രക്ഷപെടുത്തും എന്നുമുള്ള ആളുരിന്റെ പ്രസ്താവനക്ക് പിന്നാലെയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സൈമണിന്റെ നീക്കം ആളൂരിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്, വീരവാദം മുഴക്കിയ ആളൂര്‍ എന്തായാലും ഇനി ജോളികാരണം വെള്ളം കുടക്കും എന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ കേസിന്റെയും കസ്റ്റഡി കാലാവതി അവസാനിക്കുന്തോറും പുതിയ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി ഒരു തരത്തിലും അനങ്ങാനാകാത്ത തരത്തിലാക്കുകയാണ് സൈമന്‍. ആ കുരുക്കുകള്‍ ആളൂരിന് അഴിക്കാന്‍ കഴിയുമോ എന്നതാണ് ഇതില്‍
ഏറെ നിര്‍ണായകമായി ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസമാണ്. രണ്ടാമത്തെ കേസിലും ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ കോഴിക്കോട് ജില്ലാ ജയിലില്‍ തിരിച്ചെത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജു എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജോളിയെ മറ്റൊരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് ഇന്നു കോടതിയെ അറിയിക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കും. തിങ്കളാഴ്ച മുതലാണു കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

6 കേസുകളുമായി ബന്ധപ്പെട്ടു ജോളിയില്‍നിന്ന് ഇനിയും വിവരം ശേഖരിക്കാനുണ്ട്. റോയ് വധക്കേസിലെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഈ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനാണു പുതിയ കേസിലെ അറസ്റ്റ്. സിലി വധക്കേസില്‍ എം.എസ്.മാത്യുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്.റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന മരണം സിലിയുടേതാണ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാല്‍ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, കെ.പ്രജികുമാര്‍ എന്നിവരെ ഇന്നലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി മൂന്നുപേരെയും ജയിലിലേക്ക് അയച്ചു.റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്നു പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. റിമാന്‍ഡ് കാലാവധി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെടും.

ഇതിനിടെ കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തു. മൂന്ന് തവണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് ഇന്നലെ പ്രതികളെയെത്തിച്ചപ്പോഴും എഫ്ഐആര്‍ കിട്ടാത്ത കാര്യം മജിസ്ട്രേറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. കലക്ടറെ സമീപിച്ച് രേഖകള്‍ കോടതിയിലെത്തിക്കുന്നതിനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2011 സെപ്റ്റംബര്‍ മുപ്പതിനാണ് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നത്. ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ഏക കേസും റോയിയുടെ മരണമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends