ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളും, നടന്നുപോകുന്ന പെൺകുട്ടികളും വീക്നസ്; യുവതികളെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെടുന്ന മദ്രസ അധ്യാപകൻ അറസ്റ്റിൽ

യുവതികളെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിലായി. വെട്ടുറോഡ് സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് ടെക്‌നോപാര്‍ക്കില്‍ യുവതികളെ ദേഹോപദ്രവം ചെയ്യുന്ന സംഭവത്തിൽ അറസ്റ്റിലായത്. ഇൻഫോസിസിൽ ജോലിചെയ്യുന്ന ഒരു യുവതിയെയാണ് ബൈക്കിലെത്തിയ ഇയാൾ ഉപദ്രവിച്ച് രക്ഷപ്പെട്ടത്. യുവതി ബൈക്കിന്റെ നമ്പർ പൊലീസിനെ അറിയിച്ചതിനെതുടർന്ന് തുമ്പ എസ്എച്ച്ഒ ചന്ദ്രകുമാർ ഇയാളുടെ ബൈക്ക് റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ ശേഖരിച്ചാണ് അറസ്റ്റ് ചെയ്തത്.
സന്ധ്യയ്ക്ക് ടെക്‌നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്ക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടുന്നത് സാദിഖിന്റെ സ്ഥിരം പരിപാടിയാണ്. നിരവധി പേര്‍ക്കാണ് ഇതുവരെ സാദിഖിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. യുവതി ബൈക്കിന്റെ നമ്പർ പൊലീസിനെ അറിയിച്ചതിനെതുടർന്ന് തുമ്പ എസ്എച്ച്ഒ ചന്ദ്രകുമാർ ഇയാളുടെ ബൈക്ക് റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ ശേഖരിച്ചാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















