മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം... നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അറബിക്കടലില്‍ മഹാചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഇന്ന് രാവിലെ ഒമ്പതുമണിയോടെ അരയടിയോളം ഷട്ടര്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു.
നിലവില്‍ ഡാമിന്റെ ഷട്ടര്‍ ഒന്നരയടി ഉയരര്‍ത്തിയിട്ടുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha



























