'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും

വേണു നായര്‍ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത 'ഇഴകള്‍ക്കപ്പുറം' എന്ന സിനിമ ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തുന്നത്.'ശരിയായ സ്‌നേഹം എന്നത് അന്ധമായ അനുസരണയല്ല, മറിച്ച് സ്‌നേഹത്തോടെയുള്ള തിരുത്തലാണ്' എന്ന സന്ദേശവുമായാണ് സിനിമ എത്തുന്നത്.
അച്ചടക്കത്തിലും സ്വന്തം നിലപാടിലും ഉറച്ചു ജീവിക്കുന്ന പ്രായമായ ഗാന്ധിയന്‍ ഡോ. ആനന്ദ് ശിവനും അദ്ദേഹത്തിന്റെ ലോകത്തെ നിയന്ത്രിക്കുന്ന പൂര്‍ണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാര്‍ത്തിയും, ആശയങ്ങളുടെ രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന അവര്‍ക്കിടയില്‍ പാലമായി നിലകൊള്ളുന്ന ആനന്ദ്ജിയുടെ വിശ്വസ്തന്‍ ജഗദീഷും എത്തിചേരുന്നത്,ആദര്‍ശങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണന്നും മനുഷ്യരെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി ബലികഴിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ്.
ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കര്‍ അവതരിപ്പിക്കുമ്പോള്‍ കാര്‍ത്തിയെ ഗൗതമിയും ജഗദീഷിനെ വഞ്ചിയൂര്‍ പ്രവീണ്‍കുമാറും അവതരിപ്പിക്കുന്നു.ബാനര്‍ വേണു നായര്‍ പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം വേണു നായര്‍, എക്‌സി: പ്രൊഡ്യൂസര്‍ ജിജോ ജോണി ചെറുവത്തൂര്‍, ഛായാഗ്രഹണം പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് പ്രദീപ് ചന്ദ്രന്‍, സംഗീതം, പശ്ചാത്തല സംഗീതം വേണു നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്അരുണ്‍ നായര്‍, ഗാനരചന ശ്രീ ലക്ഷ്മണാചാര്യ, ആലാപനം സരിത രാജീവ്, സൗണ്ട് ഡിസൈന്‍ വേണു നായര്‍, കല അരുണ്‍ രഘു ആനാട്, കോസ്റ്റിയും രൂപകല്പന വി എന്‍, കോസ്റ്റ്യും ശ്രീജിത്ത്, ചമയം രാജേഷ് വെള്ളനാട്, കളറിസ്റ്റ് അരുണ്‍കുമാര്‍ എം, പിആര്‍ഓ അജയ് തുണ്ടത്തില്‍ .
https://www.facebook.com/Malayalivartha
























