മലബാർ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരം; അടുത്ത മാർച്ചിൽ മെമു സർവീസ് ആരംഭിക്കും; വിസ്താരമുള്ള എട്ട് ബോഗികളിൽ ആയിരത്തോളം പേർക്ക് യാത്ര ചെയ്യാം...

മലബാർ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരവുമായി മെമു സർവീസ് ഉടനെത്തും. പാലക്കാട്ടു നിന്നും മലബാറിലേക്കാണ് സർവീസ് ആരഭിക്കുന്നത്. മലബാർ മേഖലയിലേക്ക് ആയിരകണക്കിന് യാത്രക്കാർ ആണ് ദിവസവും യാത്ര ചെയ്യുന്നത്. മെമു സർവീസ് ആരംഭിക്കുന്നതിലൂടെ യാത്രക്കാർക്ക് യാത്ര ദുരിതത്തിന് പരിഹാരമാകും
മലബാർ മേഖലയിലേക്ക് യാത്ര യ്ക്ക് കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ പാസഞ്ചര്‍ ട്രെയിനുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ട്രെയിനുകളിൽ കൃത്യമായ ബോഗികളില്ല. എന്നാൽ മെമു വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ആയിരത്തോളം ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാനാകും. വിസ്താരമുള്ള എട്ട് ബോഗികളായിരിക്കും ഉണ്ടാവുക. ത്രിഫേസ് മെമുവായിരിക്കും ഇത്.
കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോർകോവിൽ റൂട്ടുകളിലാണ് മെമു സര്‍വീസ് ഇപ്പോൾ ഉള്ളത്. എന്നാൽ മാർച്ചോടെ മലബാർ മേഖലയിലേക്ക് എത്തുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha



























