അയ്യപ്പന്റെ നടയില്‍ ആ പത്തനംതിട്ടക്കാരനോ അതോ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി ചന്ദ്രബാബു പരിഗണനയില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി ചന്ദ്രബാബു പരിഗണനയില്‍. എന്‍.എസ്. എസ് നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈഴവപ്രതിനിധിയ്ക്ക് മുന്‍ഗണന നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. എ. പദ്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.
ഒന്നിലധികം സ്ഥാനങ്ങള്‍ നല്‍കിയവരെ പരിഗണിയ്‌ക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. നവംബര്‍ 14ന് എ.പദ്മകുമാറിന്റെ കാലാവധി അവസാനിരിക്കെയാണ് സി.പി.എം സംസ്ഥാനസമിതി അംഗംകൂടിയായ സി.ബി ചന്ദ്രബാബുവിനെ പരിഗണിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. ദേവസ്വം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷങ്ങളില്‍ എന്‍.എസ്.എസിന് നല്‍കിയ അമിതപരിഗണന ഇക്കുറി നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഒന്നിലധികം സ്ഥാനങ്ങള്‍ നല്‍കിയവരെ പരിഗണിയ്‌ക്കേണ്ടതില്ലെന്നും ഭൂരിപക്ഷ അഭിപ്രായമുണ്ട്. അങ്ങനയെങ്കില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍, ദേവസ്വം മുന്‍ കമ്മീഷ്ണര്‍ എന്‍. വാസു എന്നിവരുടെ സാധ്യത മങ്ങും. രാജഗോപാലന്‍ നായര്‍ മുന്‍പ് ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല വിവാദകാലത്തെ ചില ഇടപെടലുകളുടെ പേരില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്.
ദേവസ്വം കമ്മീഷ്ണര്‍ സ്ഥാനത്തിന് പുറമെ മന്ത്രിയായിരുന്ന പി.കെ ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും എന്‍. വാസു വഹിച്ചിട്ടുണ്ട്. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല എന്നതിന് പുറമെ കോന്നിയിലെ ഉപതിരഞ്ഞടുപ്പുവിജയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്ന ആവശ്യവും ഉടരുന്നുണ്ട്. അങ്ങനെയെഭങ്കില്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ബി ഹര്‍ഷകുമാറിനെ പരിഗണിയ്ക്കും.
https://www.facebook.com/Malayalivartha
























