Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നാലര അടി ഉയരമുള്ള കുട്ടിയും മൂന്നര അടി ഉയരവുമുള്ള കുട്ടിയും സ്വയം ഉത്തരത്തിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു പോലും; അമ്മ സാക്ഷിമൊഴി പറഞ്ഞിട്ടു പോലും അതിന് ചെവികൊടുക്കാതെ വെറും ലാഘവത്തോടു കൂടി ഈ പീഡന കേസിനെ എഴുതി തള്ളി: ഈ നാട് ഇങ്ങനെയാണ് ഇവിടുത്തെ നിയമങ്ങൾ ഇങ്ങനെയാണ്...വാളയാർ വിഷയത്തിൽ ഭരണകർത്താക്കളെ രൂക്ഷമായി വിമർശിച്ച് ഉപവാസം നടത്താനൊരുങ്ങി വിദ്യാർത്ഥിനി

31 OCTOBER 2019 01:32 PM IST
മലയാളി വാര്‍ത്ത

വാളയാറിലെ ദുരനുഭവം നാളെ മറ്റൊരു കുഞ്ഞുങ്ങൾക്കും ഉണ്ടാകാതിരിക്കാൻ സര്‍ക്കാരും ഭരണകര്‍ത്താക്കളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ച് വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിഷേധ സൂചകമായി ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച് നമിത സത്യരൂപിണി എന്ന യുവതിയാണ് രംഗത്തെത്തിരിക്കുന്നത്. കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റിൽ മാത്രം ഒതുങ്ങി തീരേണ്ടുന്ന ഒരു കാര്യമല്ലെന്നും, ചർച്ച ചെയ്യണമെന്നും പ്രതിഷേധങ്ങൾ നടത്തണമെന്നും നമ്മുടെയൊക്കെ പൂർവ്വികരുടെ ചരിത്രങ്ങൾ അങ്ങനെ തന്നെയാണ്എന്നും ഈ പോസ്റ്റ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...

ഒരു പെണ്ണ് ആയതു കൊണ്ടു തന്നെ ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയത്തിൽ അഭിപ്രായം എഴുതിയിടുന്നതിനെ വൈകാരികമായി കണ്ട് തെറി വിളികൾ നടത്തുന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്.... അത് വിളിക്കുന്നവരുടെ ശൈലിയും നിലവാരവും എന്നതിൽ കവിഞ്ഞ് കൂടുതൽ ഗൗരവമായി അതിനെ സമീപിക്കാനും പോയിട്ടില്ല..... പക്ഷേ പിന്നെയും അഭിപ്രായം എഴുതാതെയും പറയാതെയും ഇരുന്നിട്ടില്ല...... ഇത്തരം അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടും എഴുതുന്നതുകൊണ്ടും എന്താണ് പ്രയോജനം എന്നു ചിന്തിക്കുന്നവരുണ്ട്....

ഞാൻ ഈ സമൂഹത്തിലാണ് ജീവിക്കുന്നത് അതുകൊണ്ട് അത് എന്നെ ബാധിക്കുന്ന കാര്യങ്ങൾ ആണ്......എന്നേ മറുപടിയുള്ളൂ..... ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട് ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടോ മര്യാദയ്ക്ക് പഠിച്ചാൽ പോരെ.... അതെ നാളെ ഒരു കാലത്ത് എനിക്കും എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ മനോഭാവം ഇങ്ങനെ തന്നെ ആയിരിക്കുകയുണ്ടാകുകയുള്ളു........കാരണം എനിക്ക് അതിനെ നേരിടുവാനുള്ള സാമ്പത്തികമോ പദവിയോ അധികാരമോ ശേഷിയോ ഇല്ല.... നിയമം ഇന്ന് അധികാരമുള്ളവനും സമ്പത്തുള്ളവനും വേണ്ടി മാത്രം അയഞ്ഞ് നിലകൊള്ളുന്ന ഒന്നാണ്.... അതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതും......അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് നീതി കിട്ടുവാനും പോകുന്നില്ല........


നമ്മൾ രണ്ടു ദിവസങ്ങളായി ചർച്ച ചെയ്യുന്നതും ആശങ്കകൾ പങ്കു വയ്ക്കുന്നതും വാളയാറിലെ കുട്ടികളെ കുറിച്ചാണ്........ അതേ കേവലം നാലര അടി ഉയരമുള്ള കുട്ടിയും മൂന്നര അടി ഉയരവുമുള്ള കുട്ടിയും സ്വയം ഉത്തരത്തിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്........ അമ്മ സാക്ഷിമൊഴി പറഞ്ഞിട്ടു പോലും അതിന് ചെവികൊടുക്കാതെ വെറും ലാഘവത്തോടു കൂടി ഈ പീഢന കേസിനെ എഴുതി തള്ളി....... അധികാരവും പണവും ഉണ്ടെങ്കിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഇന്നത്തെ ഈ സാമൂഹിക അന്തരീക്ഷത്തിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളൂ..... ഈ നാട് ഇങ്ങനെയാണ് ഇവിടുത്തെ നിയമങ്ങൾ ഇങ്ങനെയാണ്......

ഇതിനെതിരെ പ്രതികരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല..... കേവലം ഒരു FB പോസ്റ്റിൽ മാത്രം ഒതുങ്ങി തീരേണ്ടുന്ന ഒരു കാര്യവുമല്ല..... ചർച്ച ചെയ്യണം പ്രതിഷേധങ്ങൾ നടത്തണം നമ്മുടെയൊക്കെ പൂർവ്വികരുടെ ചരിത്രങ്ങൾ അങ്ങനെ തന്നെയാണ്....... നമ്മളെ കൊണ്ടാകുന്ന വിധത്തിൽ നമ്മളോരോരുത്തരും പ്രവർത്തിക്കണം..... കാരണം നമുക്കും ഉണ്ട് ഒരു വീട് അവിടെയും ഉണ്ട് ഈ പ്രായത്തിലുള്ള പെൺകുഞ്ഞുങ്ങൾ...... പല പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും മുൻനിരയിലേയ്ക്ക് ചെന്നിറങ്ങി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളെ കണ്ടിട്ടുണ്ട്.... വീറും വാശിയും എല്ലാം ആ മുഖങ്ങളിൽ കണ്ടിട്ടുമുണ്ട്....

പക്ഷേ ,നിർഭാഗ്യവശാൽ അത്തരത്തിൽ മോഹിക്കുവാനും ആശിക്കുവാനും മാത്രമേ എന്നെ പോലെയുള്ള പെൺകുട്ടികൾക്ക് കഴിയുന്നുള്ളൂ എന്നതാണ് സത്യം..... പെണ്ണ് ഇറങ്ങി തിരിച്ചാലോ സമൂഹം അവളെ കാണുന്നതും നോക്കുന്നതും ഒരു പോക്കു കേസ് എന്ന നിലയിൽ തന്നെ ആയിരിക്കുകയുള്ളൂ..... അതുകൊണ്ട് തന്നെ പേടിയാണ് ഈ സമൂഹത്തെ....വ്യക്തമായ രാഷ്ട്രീയ ബോധം ഇല്ലാഞ്ഞിട്ടല്ല.... ഇറങ്ങി പ്രവർത്തിക്കാൻ അറിയാഞ്ഞിട്ടുമല്ല.... അങ്ങനെ ഇറങ്ങി പ്രവർത്തിച്ചാൽ എനിക്കും എന്നെ വളർത്തി വലുതാക്കിയവർക്കും സമൂഹം നൽകുന്ന വില എന്താണെന്ന് ഉത്തമ ബോധ്യം ഉണ്ട്.....അതുകൊണ്ട് ഈ കാടത്തം നിറഞ്ഞ പ്രവൃത്തിയ്ക്ക് എതിരെ ഇറങ്ങി പ്രവർത്തിക്കാൻ ഭയമാണ്.....

പക്ഷേ ആ കുഞ്ഞുങ്ങളുടെ പ്രതീകാത്മക ചിത്രങ്ങൾ കാണുമ്പോൾ ഉള്ളുനീറുകയാണ്എന്റെ വീട്ടിലുമുണ്ട് പെൺകുഞ്ഞുങ്ങൾ അവരുടെ മുഖമാണ് മനസ്സിൽ വരുന്നത്....... നാളെ മറ്റൊരു കുഞ്ഞിനും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കണമെങ്കിൽ നിയമ വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും ഭരണകർത്താക്കളും ഉണർന്നേ മതിയാകൂ.....ആയതു കൊണ്ടു തന്നെ മനസ്സിൽ തോന്നിയ ഒരു ചിന്തയാണ് ഇവിടെ ഞാൻ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നത്...... ആ കുഞ്ഞുങ്ങൾക്കു വേണ്ടി എന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനായി നാളെ ഒരു പകൽ അവർക്ക് നീതി കിട്ടാനായി ഉപവസാനം നടത്തും....

പക്ഷേ അത് ആരെയും കാണിക്കുവാനോ ബോധ്യപ്പെടുത്തുവാനോ വേണ്ടിയല്ല.... എന്റെ മനസാക്ഷിക്കുവേണ്ടി മാത്രം...... അതു കൊണ്ടു തന്നെ ദൈന്യദിനമായി ഉള്ള എന്റെ പ്രവർത്തികളിൽ നിന്നൊന്നും വ്യതിചലിക്കാതെ കോളേജിലും ലൈബ്രറിയിലും ഞാൻ പതിവുപോലെ പോവുകയും ചെയ്യും....... പിന്നെ എന്തിന് ഇവിടെ പറഞ്ഞു എന്ന് ചിന്തിക്കുന്നവരോട്... ഇങ്ങനെയും പ്രതിഷേധം നടത്താം.....സ്വന്തം മനസാക്ഷിക്കു വേണ്ടി........ കൂടെ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കൂടെ ചേരാം........ കുഞ്ഞുങ്ങളാണ് നമ്മുടെ മക്കളാണ്............ നാളെ നമുക്കും ഈ ഗതി വരരുത്.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (46 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (54 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends