Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു; എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു; സിപിഐയ്‌ക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍

05 NOVEMBER 2019 03:07 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടി വനത്തില്‍ നാല് മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിൽ ശക്തമായരീതിയിൽ ഏറ്റവും വലിയ വിമര്‍ശനമുയര്‍ത്തിയത് ഘടകകക്ഷിയായ സി.പി.ഐ തന്നെയായിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സി.പി.ഐ സംഘം വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ വിഷയത്തില്‍ സി.പി.ഐക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സി.പി.എം നേതാവ് പി ജയരാജന്‍.

മാവോയിസ്റ്റ്-നക്‌സലൈറ്റ് മുന്നേറ്റങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന ഫെയ്‌സ്ബുക്ക് പോസിറ്റിലാണ് പി ജയരാജന്റെ വിമർശനം. ''കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു'' എന്നാണ് പോസ്റ്റിലെ പരാമര്‍ശം.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സെക്റ്റേറിയനിസം വളർന്നു വന്നത് എഴുപതുകളോടെയാണ്.എന്നാൽ ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ചതല്ല.ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും ഈ അരാജക പ്രവണത ഉണ്ടായിട്ടുണ്ട്.ലെനിൻ ഇത് വിശകലനം ചെയ്തുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞത് " മുതലാളിത്വത്തിന്റെ ഭീകരതകൾ മൂലം ഉണ്ടാകുന്ന ഒരു പെറ്റീ ബൂർഷ്വാ ചിത്തഭ്രമമാണിത് " പെറ്റിബൂർഷ്വാ വിഭാഗങ്ങൾക്കിടയിൽ ഇന്ത്യയിലും ഈ അരാജക പ്രവണതകളെ പിന്തുടരുന്നവരെ കാണുന്നു.ആദ്യകാലത്ത് നക്‌സലൈറ്റുകൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ മാവോയിസ്റ്റുകൾ എന്നാണ് അറിയപ്പെടുന്നത്. നക്‌സലൈറ്റുകൾ എൺപതുകളോടെ ശിഥിലീകരിക്കപ്പെട്ടിരുന്നു. എന്നാൽ 2004 ൽ ആന്ധ്രയിലെ പീപ്പിൾസ് ഗ്രൂപ്പും മാവോയിസ്റ്റു കമ്മ്യൂണിസ്റ്റ്‌ സെന്ററും ലയിച്ചതിനു ശേഷം അവരുടെ പ്രവർത്തനം വ്യാപിച്ചിരിക്കയാണ്. 1970-72 കാലത്ത് നക്‌സലൈറ്റുകൾ പലയിടത്തും CPIM നെയാണ് ലക്ഷ്യം വച്ചത്. CPIM നെ തകർക്കാൻ ഇന്ത്യൻ ഭരണവർഗ്ഗം തന്നെ കടുത്ത കടന്നാക്രമണം നടത്തുന്ന ഘട്ടമായിരുന്നു ഇത്. അന്ന് നെക്സലേറ്റുകൾ പശ്ചിമ ബംഗാളിൽ മാത്രം 350 CPIM പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഗിരിവർഗ്ഗ് മേഖലയിൽ സിപിഎം സ്വാധീനത്തെ തകർക്കുന്നതിന് വലതുപക്ഷം നെക്സലേറ്റുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകിയിരുന്നു. പിന്നീട് മാവോയിസ്റ്റുകളെന്ന് അറിയപ്പെടുന്ന വിഭാഗം വനങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത്. ശ്രീലങ്കയിലെ LTTE എന്ന സംഘടനയുടെ സഹായത്തോടെ ആയുധ പരിശീലനം നേടി ആയുധങ്ങൾ സംഭരിച്ചു.വനങ്ങളുടെ ഉൾപ്രദേശങ്ങളിൽ തങ്ങി പോലീസിനെയും സൈനിക വിഭാഗങ്ങളെയും ആക്രമിക്കുക എന്നതാണ് അവരുടെ ശൈലി. അക്രമം നടത്തി രക്ഷപ്പെട്ടാൽ ഭരണകൂട സംവിധാനം വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളെ അടിച്ചമർത്തും .ആദിവാസികൾ തുടർന്ന് മാവോയിസ്റ്റുമായി ബന്ധം പുലർത്താൻ നിർബന്ധിക്കപ്പെടും. ഒറീസ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ സിപിഎം ന് സ്വാധീനം ഉള്ള നിരവധി പാർട്ടി പ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട് ഈ പശ്ചാത്തലത്തിൽ വേണം LDF ഭരിക്കുന്ന കേരളത്തിൽ വനമേഖലയിൽ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് പക്ഷെ അത് കേരളത്തിൽ മാത്രമാണ്.1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽ നെക്സലേറ്റ് നേതാവ് വർഗ്ഗീസ് കൊല്ലപ്പെട്ടത് .ഒരു വീട്ടിൽ നിന്നും പിടികൂടി ഭീകരമായി മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. UDF ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ " വ്യാജ ഏറ്റുമുട്ടലാണ് " എന്ന് പ്രചരിപ്പിക്കുന്നവർ അന്ന് യഥാർത്ഥ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. ഈ വൈരുദ്ധ്യം ചിന്തയശേഷിയുള്ളവർക്കാകെ മനസ്സിലാക്കാൻ കഴിയുന്നതാണ് .യഥാർത്ഥത്തിൽ വർഗ്ഗസമരമാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വഴി .രാജ്യത്തൊട്ടാകെ കൃഷിക്കാരെയും തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് ഉജ്വലമായ സമരങ്ങൾ നടത്തിവരികയാണ്. ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടത് പോലെയുള്ള സമരങ്ങൾ ഇനിയും ശക്തിപ്പെടാൻ പോവുകയാണ്. RCEP കരാറിലേക്ക് BJP ഗവണ്മെന്റ് നീങ്ങിയാൽ രാജ്യവ്യാപകമായകർഷകസമരം ഇരമ്പിക്കയറും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. തൊഴിലാളി വർഗ്ഗത്തിനെതിരായ ഭരണവർഗ്ഗ ആക്രമണങ്ങൾക്കെതിരെ പ്രതിരോധനിരയും ഉയർന്നുവരികയാണ്. 2020 ജനുവരിയിൽ കൊടിയുടെ നിറം നോക്കാതെ അഖിലേന്ത്യാ പണിമുടക്കിന് തൊഴിലാളി വർഗ്ഗം തയ്യാറെടുത്തുവരികയാണ്. ഇങ്ങനെ രാജ്യത്തിന്റെ നാഡീഞരമ്പുകളെപ്പോലും നിശ്ചലമാക്കുന്ന അഖിലേന്ത്യാ പണിമുടക്കം നടത്തുന്ന ഘട്ടമാണിത്. കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന BJP ഗവണ്മെന്റിനെതിരായി സ്ത്രീകളും യുവാക്കളും വിദ്യാർഥികളുമെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്. നവലിബറൽ നയങ്ങൾക്ക് ബദലെന്താണെന്ന് കാണിച്ച് കേരളത്തിലെ LDF ഗവണ്മെന്റ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ഈ വർഗ്ഗ സമരങ്ങളാണ് വിപ്ലവകാരികൾ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവർത്തനത്തിനാണ് ഉന്മൂലന സിന്ധാന്തക്കാർ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേർതിരിച്ചറിയാനാവണം. നിർഭാഗ്യവശാൽ മാവോയിസ്റ്റുകളാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രെമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട് .
എന്നിരുന്നാലും അവർക്കെതിരെ UAPA പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് LDF ഗവണ്മെന്റിന്റെ സമീപം. ഇത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് എന്നാൽ ഇതിൽ മതിവരാത്ത കോൺഗ്രസ്സുകാർ UAPA വിരുദ്ധ പ്രചരണവുമായി ജനങ്ങളെ കബളിപ്പിക്കാൻ രംഗത്തുണ്ട് രണ്ടാം മോദി ഗവണ്മെന്റ് ഏത് പൗരനെയും ഭീകരനായി മുദ്രയടിച്ച് തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത കോൺഗ്രസ്സാണ് LDF ഗവണ്മെന്റിനെതിരെ പ്രസ്ഥാവനയുമായി പുറപ്പെട്ടിട്ടുള്ളത്.

എന്നാൽ കൗതുകകരമായിട്ടുള്ള കാര്യം അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാൽ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.

വ്യാജ ഏറ്റമുട്ടൽ കഥകൾ ഉത്തരേന്ത്യയിലാണ് നടക്കുന്നത്. അതാവട്ടെ പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ അർദ്ധരാത്രിയിൽ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റ് മുട്ടൽ കഥ പ്രചരിപ്പിക്കലാണ്. ഇവിടെ കേരളത്തിൽ ബംഗാളിൽ ചെയ്തത് പോലെ LDF ഗവണ്മെന്റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകൾ AK 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാൻ എല്ലാവർക്കുമാവണം.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (4 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (5 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (5 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (5 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (5 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (5 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (5 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (5 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends