പി.എസ്.എസി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ പ്രവീണ്‍ അന്വേഷണ സംഘത്തിന്റെ കണ്ണില്‍പ്പെടാതെ കോടതിയില്‍ കീഴടങ്ങി

പി.എസ്.എസി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ പ്രവീണ്‍ അന്വേഷണ സംഘത്തിന്റെ കണ്ണില്‍പ്പെടാതെ കോടതിയില്‍ കീഴടങ്ങി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ പ്രവീണാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും 28ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രവീണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ശിവരഞ്ജിത്ത്, പ്രവണ്, നസീം എന്നിവരുടെ സുഹൃത്താണ് പ്രവീണ്‍.
പ്രതികളുടെ ഫോണുമായി കണക്ട് ചെയ്ത സ്മാര്‍ട് വാച്ചിലൂടെയാണ് പ്രവീണ്‍ തട്ടിപ്പ് നടത്തിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പക്ഷെ, വാച്ച് കണ്ടെത്താനായില്ല. പ്രവീണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ എങ്ങനെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നും വ്യക്തമൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സ്മാട് വാച്ച് ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് പ്രവീണ്‍ അയച്ച് കൊടുക്കുകയും പൊലീസുകാരനായ ഗോകുലും സഫീറും ഉത്തരങ്ങള്‍ ഫോണിലൂടെ കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇവ ശാസ്ത്രീയമായി കോടതിയില്‍ തെളിയിച്ചാലേ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്താനാകൂ.
പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ശിവരഞ്ജിത്തിനും നസീമിനും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രവീണ്‍ കീഴടങ്ങിയത്. പ്രതികളെ രക്ഷിക്കാന്‍ കേസിന്റെ തുടക്കംമുതല്‍ പൊലീസും സി.പി.എമ്മും ശ്രമിച്ചിരുന്നു. പൊലീസ് ഇത്രയും നാളായിട്ടും പ്രവീണിനെ അറസ്റ്റ് ചെയ്യാത്തതിലും ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്.
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാരനായ അഖിലിനെ നേതാക്കളായ നസീമും ശിവരഞ്ജിത്തും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടും പി.എസ്.സി പരീക്ഷാ തട്ടിപ്പും പുറത്തായത്. നസീമിനും ശിവരഞ്ജിത്തിനും പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതായി വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പിഎസ്‌സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























