ക്ഷേത്രശ്രീകോവിലിനു മുന്നില്‍ ആട്ടിന്‍കുട്ടിയുടെ ജഡം; പ്ലാസ്റ്റിക് ചാക്കിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്

ക്ഷേത്രശ്രീകോവിലിനു മുമ്പില്‍ ചത്ത ആടിനെ തള്ളി. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിനു മുന്നിൽ ആട്ടിന്‍കുട്ടിയുടെ ജഡം കാണുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ നിലയിലായിരുന്നു ഇത് കണ്ടെത്തിയത് .
സ്ഥലം സന്ദർശിച്ച ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെ നിർദേശപ്രകാരം ആടിനെ മറവു ചെയ്തു. പിന്നാലെ പുണ്യാഹവും മറ്റ് ശുദ്ധിക്രിയകളും പൂര്‍ത്തിയാക്കി. എന്നിട്ടായിരുന്നു ക്ഷേത്രനട തുറന്നത്.വിവരം നാട്ടില്‍ പരന്നതോടെ ഭക്തജനങ്ങളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും ക്ഷേത്ര നട സന്ദർശിച്ചു.
https://www.facebook.com/Malayalivartha

























