മദ്യപിച്ച് ലക്ക് കെട്ട് ബസ് ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

റോഡ് നിയമങ്ങളിൽ കർശനമായി പാലിക്കേണ്ടുന്ന ഒന്നാണ് മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക എന്നത്. മറ്റെല്ലാ നിയമങ്ങളെ പോലെയും ഇതും കർശനമായി തന്നെ പാലിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഈ നിയമം പാലിക്കാത്ത ഒരുപാട് ഡ്രൈവർമാരുണ്ട്. സ്വകാര്യ വാഹനം ഓടിക്കുന്നവർ ആയാലും അല്ലാത്തവരായലും മദ്യപിച്ച് വാഹനം ഓടിക്കുന്ന പലരും ഉണ്ട്.
ഇവിടെ ഇതാ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ചിരിക്കുകയാണ് ഡ്രൈവർ. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് മദ്യപിച്ച് കൊണ്ട് ബസ് ഓടിച്ചത്. തളിക്കുളം ചെത്തിക്കാട്ട് വീട്ടില്‍ സജിത്ത്(42)ആണ് അറസ്റ്റിലായത് .
https://www.facebook.com/Malayalivartha

























