തിരുവനന്തപുരം മൃഗശാലയിലെ ഗംഗ എന്ന അനാക്കോണ്ട ചത്തു

തിരുവനന്തപുരം മൃഗശാലയിലെ ഒന്‍പതര വയസ്സുള്ള ഗംഗ എന്ന ആണ്‍ അനാക്കോണ്ട ചത്തു. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്നും 2014ല്‍ എത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ ഒന്നാണ് ഗംഗ. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ് മോര്‍ട്ടം നടത്തി. കുടലിലെ രക്തസ്രാവമാണ് മരണകാരണം. ആന്തരികാവയവങ്ങളുടെ കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്ബിളുകള്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഡിസസിലേക്ക് അയച്ചിട്ടുണ്ട്. മൃഗശാലയില്‍ ഇപ്പോള്‍ നാല് അനാക്കോണ്ടകളുണ്ട്.
https://www.facebook.com/Malayalivartha

























