കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു: പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞ് പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു. തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്നരമാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്. വരുന്ന വഴിയില്‍ നേരത്തെയും ആന ഇടഞ്ഞിരുന്നു.
ആ സമയത്ത് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. ആദ്യം ഇടഞ്ഞപ്പോള്‍ നിരവധി ബസ്സുകള്‍ക്ക് നേരെയും ആന പാഞ്ഞടുത്തു. പാപ്പാന്‍മാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.പിന്നാലെ കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ആന ഇടയുകയായിരുന്നു. ആനപ്പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പാപ്പാന്‍ മരിച്ചു.
https://www.facebook.com/Malayalivartha

























