സെൻകുമാറിന്റെ വിവാദപോസ്റ് ....'അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെന്‍കുമാറിന്‍റെ പോസ്റ്റ് ! സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ !

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വിഞ്ജാപനം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്ത മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാർ വീണ്ടും വിവാദക്കുരുക്കിൽ.
അറബി പഠിച്ചാലെ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാന്‍ പാടില്ല’ എന്നാണ് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളം, കണക്ക്, സയന്‍സ്, മ്യൂസിക്, ഡ്രോയിംഗ്, സോഷ്യല്‍ സയന്‍സ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപകന്റെ ഒഴിവുമുണ്ട്.
എന്നാല്‍ അറബി അധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാര്‍ക്ക് ചെയ്താണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നുണ്ട്. ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും 'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























