തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ ഇടഞ്ഞു... ആനയെ തളയ്ക്കാനായി ആനപ്പുറത്ത് നിന്ന് ഇറങ്ങിയ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ ഇടഞ്ഞു. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞത് . സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടായി. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്തു. തുടര്‍ന്നും ആന ഇടയുകയായിരുന്നു.
അതേ തുടര്‍ന്ന് ആനയെ തളയ്ക്കാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനിടയില്‍വെച്ച് വിക്രമിനെ ആന അമര്‍ത്തുകയായിരുന്നു. വിക്രം സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
"
https://www.facebook.com/Malayalivartha

























