Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്കൂളുകളില്‍ അറബിക് അധ്യാപകരെ തേടിയുള്ള അറിയിപ്പിനെ പരിഹസിച്ച്‌ ടി.പി സെന്‍കുമാര്‍...

06 NOVEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്കൂളുകളില്‍ അറബിക് അധ്യാപകരെ തേടിയുള്ള അറിയിപ്പിനെ പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. 'അറബി പഠിച്ചാലേ ഇനി അമ്ബലത്തില്‍ ജോലി കിട്ടൂ' - എന്ന കുറിപ്പോടെ അധ്യാപകരെ തേടിയുള്ള ദേവസ്വത്തിന്റെ അറിയിപ്പും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ കുറിപ്പിനെ വിമര്‍ശിച്ച്‌ നിരവധി പേരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്.

മലയാളം, കണക്ക്, സയന്‍സ്, മ്യൂസിക്, ഡ്രോയിംഗ്, സോഷ്യല്‍ സയന്‍സ് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അറബി അധ്യാപകന്റെ ഒഴിവുമുണ്ട്. എന്നാല്‍ അറബി അധ്യാപകന്റെ ഒഴിവിനെ മാത്രം ചുവന്ന മഷി കൊണ്ട് മാര്‍ക്ക് ചെയ്താണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹത്തില്‍ വിഷം വമിപ്പിക്കാനാണ് സെന്‍കുമാറിന്റെ ശ്രമമെന്നും അറബി ഒരു ഭാഷയാണെന്നും അത് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടതാണെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.സെന്‍കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനങ്ങളാണ് നിറയുന്നത്. 'അമ്ബലത്തിലെ ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അധ്യാപകനുള്ള അപേക്ഷയാണ്. അത് കൃത്യമായി ആ വിജ്ഞാപനത്തിലുണ്ട്. സ്‌കൂളുകളില്‍ എല്ലാ ഭാഷയും പഠിപ്പിക്കും. അറബി പഠിപ്പിക്കാന്‍ അറബി യോഗ്യതയുള്ള അധ്യാപകര്‍ വേണം. സംസ്കൃതം പഠിക്കാന്‍ പാടില്ലെന്ന് അതില്‍ എവിടെയും ഇല്ല', 'അറബി ഒരു ഭാഷയാണ്, അത് പഠിപ്പിക്കാന്‍ അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തെ സെന്‍കുമാര്‍ ബോധപൂര്‍വ്വം വര്‍ഗീയവല്‍ക്കരിക്കുകയാണ്' എന്നിങ്ങനെ രൂക്ഷവിമര്‍ശനമാണ് സെന്‍കുമാറിനെതിരെ ഉയരുന്നത്.

ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് സെന്‍കുമാര്‍ വിവാദ പോസ്റ്റ് ഇട്ടിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ സെന്‍കുമാര്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിന് പുറമേ ട്വിറ്ററിലെ സെന്‍കുമാറിന്റെ പോസ്റ്റിന് തക്കതായ മറുപടി നല്‍കിക്കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളത്. മുന്‍ ഡിജിപിയായ സെന്‍കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ കള്ളം പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (5 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (5 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (5 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (5 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (5 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (6 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (6 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (6 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (6 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 hours ago)

Malayali Vartha Recommends